ആക്ഷൻ ചിത്രമൊരുക്കാൻ എ ആര്‍ മുരുഗദോസ്- രജനികാന്ത് കൂട്ടുകെട്ട്; ദര്‍ബാറിന്റെ കൂടുതല്‍ വിവരങ്ങള്‍

By Web TeamFirst Published Apr 12, 2019, 11:54 AM IST
Highlights

എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം പ്രഖ്യാപിച്ചതും ദര്‍ബാര്‍ എന്ന് പേരിട്ടപ്പോഴുമൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. പക്കാ ആക്ഷൻ ചിത്രമായിട്ടാണ് എ ആര്‍ മുരുഗദോസ് ദര്‍ബാര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങി.

രണ്ട് കഥാപാത്രങ്ങളായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്തിന്റെ ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു.  സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!