
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹൻലാല്‍ ആണ് നായകൻ. ലൂസിഫര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹൻലാലാല്‍ നായകനായുള്ള ചിത്രം മികച്ച എന്റര്‍ടെയ്‍നാറാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്തായാലും ലൂസിഫര്‍ പ്രമോഷൻ ചടങ്ങിലെ പൃഥ്വിരാജിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ലൂസിഫറിലെ താരങ്ങള്‍ ഓരോരുത്തും റെഡ് കാര്‍പ്പറ്റിലൂടെ നടന്നു വരുന്നു. പൃഥ്വിരാജും നടന്നു വരുന്നു. തൊട്ടുപിന്നാലെ മോഹൻലാലും. മോഹൻലാല്‍ വരുമ്പോള്‍ ആരാധകര്‍ ആവേശത്തിലാകുന്നു. അതുകണ്ട് പൃഥ്വിരാജ് മോഹൻലാലിന് വഴിമാറികൊടുക്കുന്നു. മോഹൻലാല്‍ മുന്നിലെത്തിയതിനു ശേഷം പൃഥ്വിരാജ് നടന്നുതുടങ്ങുന്നു. ഒരു യഥാര്‍ഥ ലാലേട്ടൻ ഫാൻ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറലാകുകയാണ്.