'അച്ഛനെയും അമ്മയെയും നമുക്ക് തെരഞ്ഞെടുക്കാന്‍ കഴിയില്ലല്ലോ'; 'ആരുമാകാത്ത' കാലത്തെ പിന്തുണയെ ഓര്‍ത്ത് സൂര്യ

Published : Mar 26, 2019, 02:57 PM ISTUpdated : Mar 26, 2019, 03:50 PM IST
'അച്ഛനെയും അമ്മയെയും നമുക്ക് തെരഞ്ഞെടുക്കാന്‍ കഴിയില്ലല്ലോ'; 'ആരുമാകാത്ത' കാലത്തെ പിന്തുണയെ ഓര്‍ത്ത് സൂര്യ

Synopsis

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് തിളങ്ങുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. കേരളത്തിലും താരത്തിന് ആരാധകരേറെയുണ്ട്. വേഷങ്ങളിലെ വ്യത്യസ്തതയും തെരഞ്ഞെടുപ്പും സൂര്യയുടെ സിനിമകളുടെ പ്രത്യേകതകളാണ്. സിനിമയിലെത്തി ആരുമാകാതിരുന്ന കാലത്ത് തനിക്ക് ലഭിച്ച പിന്തുണയെ ഓര്‍ക്കുകയാണ് സൂര്യ.

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് തിളങ്ങുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. കേരളത്തിലും താരത്തിന് ആരാധകരേറെയുണ്ട്. വേഷങ്ങളിലെ വ്യത്യസ്തതയും തെരഞ്ഞെടുപ്പും സൂര്യയുടെ സിനിമകളുടെ പ്രത്യേകതകളാണ്. സിനിമയിലെത്തി ആരുമാകാതിരുന്ന കാലത്ത് തനിക്ക് ലഭിച്ച പിന്തുണയെ ഓര്‍ക്കുകയാണ് സൂര്യ. താന്‍ ആദ്യം വാങ്ങിയ ചെറിയ ഫ്ലാറ്റിന് ലോണ്‍ അനുവദിച്ചതു മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ പിന്തുണയെ കുറിച്ച് സൂര്യ പറയുന്നു. ബാങ്ക് എന്‍റെ ഭാഗ്യമാണ്. അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും നമുക്ക് തെരഞ്ഞെടുക്കാന്‍ ചെയ്യാന്‍ കഴിയില്ല. ഈ ബാങ്ക് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത് എന്നും സൂര്യ  ചെന്നൈയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പരിപാടിയില്‍ പറയുന്നു.

സൂര്യ പറഞ്ഞതിങ്ങനെ

'അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും നമുക്ക് തെരഞ്ഞെടുക്കാന്‍ ചെയ്യാന്‍ കഴിയില്ല. ഈ ബാങ്ക് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. അതുപോലെയാണ് എനിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക്. എന്‍റെ ആദ്യമായി ചെറിയൊരു ഫ്ലാറ്റ് വാങ്ങാന്‍ എനിക്ക് ലോണ്‍ നല്‍കിയതിന് ഞാന്‍ നന്ദി പറയുകയാണ്. ആദ്യത്തെ ബോംബെയിലെ ഇന്‍വസ്റ്റ്മെന്‍റ്, ഇപ്പോഴുള്ള വീട്, ഞങ്ങളുടെ ആദ്യ കുട്ടിയായ ടുഡി എന്‍റര്‍ടെയ്മെന്‍റ് ചെയ്യുന്ന സിനിമകള്‍... എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. ചെന്നൈയില്‍ മറ്റൊരു ബാങ്കും എനിക്ക് പിന്തുണ നല്‍കിയിട്ടില്ല.

ബാങ്കിലെ മാനേജര്‍ മുതല്‍ എല്ലാവരും നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഇത് നമ്മുടെ ലക്കി ബാങ്കാണെന്ന് എപ്പോഴും എന്‍റെ മാനേജര്‍ പറയും. ഇതിന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.'

"

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു
കാത്തിരിപ്പ് അവസാനിപ്പിക്കാം, റിലീസായിട്ട് നാല് മാസം; നവ്യയുടെ ആ ക്രൈം ഡ്രാമ ഒടിടിയിലേക്ക്