റോളക്സ് ആകുവാന്‍ ആദ്യം സമീപിച്ചത് വിക്രത്തെ; വിക്രം റോള്‍ മടക്കിയത് ഈ കാരണത്താല്‍.!

Published : Jan 19, 2023, 05:37 PM IST
റോളക്സ് ആകുവാന്‍ ആദ്യം സമീപിച്ചത് വിക്രത്തെ; വിക്രം റോള്‍ മടക്കിയത് ഈ കാരണത്താല്‍.!

Synopsis

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റോളക്സ് എന്ന വേഷത്തിലേക്ക് ലോകേഷ് ആദ്യം വിളിച്ചത് നടന്‍ വിക്രത്തെ ആയിരുന്നു. 

ചെന്നൈ: കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കമല്‍ഹാസന് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് സമ്മാനിച്ചത്. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ തിളങ്ങിയ ചിത്രത്തില്‍ കൈയ്യടി നേടിയ ക്യാമിയോ റോള്‍ ആയിരുന്നു സൂര്യയുടെ റോളക്സ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റോളക്സ് എന്ന വേഷത്തിലേക്ക് ലോകേഷ് ആദ്യം വിളിച്ചത് നടന്‍ വിക്രത്തെ ആയിരുന്നു. ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് ഡിപിയുടെ ട്വീറ്റ് അധികരിച്ച് വിവിധ തമിഴ് സൈറ്റുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അതേ സമയം ചെറിയ റോള്‍ ആയതുകൊണ്ടാണ് ലോകേഷിന്‍റെ ഓഫര്‍ വിക്രം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്  അതേ സമയം അടുത്തതായി ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലും വിക്രത്തിന് ഒരു റോള്‍ ലോകേഷ് വാഗ്ദാനം ചെയ്തെങ്കിലും അതും വിക്രം നിരസിച്ചു. ഇതിലും ചെറിയ വേഷം എന്നത് തന്നെയാണ് കാരണമായി പറഞ്ഞത്. അതേ സമയം വിക്രം 2 എന്ന ചിത്രത്തില്‍ വിക്രം പുതിയ വേഷത്തില്‍ എത്തുമെന്നാണ് വിവരം. 

എന്നാല്‍ ഡ്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റ് അടിസ്ഥാനമാക്കി വരുന്ന വാര്‍ത്തകളോട് ലോകേഷോ, വിജയിയുടെ പുതിയ ചിത്രത്തിന്‍റെ അണിയറക്കാരോ പ്രതികരണം അറിയിച്ചിട്ടില്ല. അതേ സമയം ലോകേഷ് വിജയ് ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് വിവരം. ഒരു അധോലോക നായകന്‍റെ വേഷത്തിലാണ് വിജയ് എത്തുന്നത് എന്നാണ് വിവരം. വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ടെന്നാണ് വിവരം. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ആയിരിക്കും ചിത്രത്തിലെ വില്ലന്‍ എന്നാണ് റിപ്പോര്‍ട്ട്. 

വീണ്ടും പൊലീസ് വേഷത്തില്‍ നിറഞ്ഞാടാന്‍ തബു; 'ഭോലാ' ഫസ്റ്റ് ലുക്ക്

'ഇത് സിനിമ മാത്രം, ഉത്തരവാദിത്തം വേണം, ജീവൻ കളയേണ്ടതില്ല'; സൂപ്പർതാര ആരാധകരോട് ലോകേഷ്

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ