ആ വീഡിയോ 'പുഷ്‍പ 2' ക്ലൈമാക്സ് ഫൈറ്റിന്‍റേത്? സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന് ആരാധകര്‍

Published : Jul 31, 2024, 04:36 PM IST
ആ വീഡിയോ 'പുഷ്‍പ 2' ക്ലൈമാക്സ് ഫൈറ്റിന്‍റേത്? സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന് ആരാധകര്‍

Synopsis

ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ

ഇന്ത്യന്‍ സിനിമയില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിം​ഗ് റിലീസുകളില്‍ ഒന്നാണ് പുഷ്പ 2. ദക്ഷിണേന്ത്യ, ഉത്തരേന്ത്യ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ക്കിടയില്‍ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉണ്ട്. പുഷ്പ ആദ്യ ഭാ​ഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്ന് പറയുമ്പോള്‍ ഈ ചിത്രത്തോട് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം മനസിലാക്കാവുന്നതേയുള്ളൂ. അതിനാല്‍ത്തന്നെ പുഷ്പ 2 അപ്ഡേറ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് എപ്പോഴും ലഭിക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ഒരു ലൊക്കേഷന്‍ വീഡിയോയും അത്തരത്തില്‍ ചര്‍ച്ചയാവുകയാണ്.

ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാളെ ക്രെയിന്‍ ഉപയോ​ഗിച്ച് കയര്‍ കെട്ടി ഉയര്‍ത്തുന്നത് കാണാം. രക്തം പുരണ്ടതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇയാളുടെ വസ്ത്രധാരണം. സെറ്റ് എന്ന് തോന്നിപ്പിക്കുന്ന കൂറ്റന്‍ നിര്‍മ്മാണവും പശ്ചാത്തലത്തില്‍ കാണാം. അതേസമയം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളൊന്നും വീഡിയോയില്‍ ഇല്ല. സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്ന ഈ വീഡിയോ ക്ലൈമാക്സ് രം​ഗങ്ങളുടെ ചിത്രീകരണത്തില്‍ നിന്നുള്ളതാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ത്തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് സിനിമാപ്രേമികള്‍ തന്നെ ആവശ്യം ഉയര്‍ത്തുന്നുണ്ട്.

അതേസമയം സിനിമയുടെ റിലീസ് ഡിസംബര്‍ 6 നാണ്. നേരത്തെ ഓ​ഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ നിര്‍മ്മാണം വിചാരിച്ചതില്‍ നിന്ന് നീണ്ടതിനാല്‍ റിലീസ് നീട്ടുകയായിരുന്നു. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് ഫഹ​ദ് ഫാസില്‍ ആണ്. രശ്മിക മന്ദാനയാണ് നായിക. ഫഹദിന്‍റെ കഥാപാത്രത്തിന് രണ്ടാം ഭാ​ഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് അറിയുന്നത്.

ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ