
ഹോളിവുഡ്: കഴിഞ്ഞ ആഴ്‌ച സാൻ ഡീഗോ കോമിക് കോണില്‍ വച്ചാണ് മാർവൽ സ്റ്റുഡിയോസ് ഈ വർഷത്തെ സിനിമ ലോകത്തെ ഏറ്റവും വലിയ സർപ്രൈസ് അവതരിപ്പിച്ചത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുതിയ വില്ലനെ അവതരിപ്പിച്ചു. എംസിയു ആരാധകരുടെ പ്രിയപ്പെട്ട അയേണ്‍ മാന്‍ റോബർട്ട് ഡൗണി ജൂനിയറാണ് ഡോ.ഡൂമായി വില്ലിന്‍ വേഷത്തില്‍ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നത്. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ആവഞ്ചേര്‍സ് ചിത്രത്തിലൂടെ വീണ്ടും എത്തുന്ന റോബർട്ട് ഡൗണി ജൂനിയറിന്‍റെ പ്രതിഫല തുകയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
2008 മുതൽ 2019 വരെ ഏകദേശം ഒരു ഡസനോളം മാര്‍വല്‍ സിനിമകളിലെ പ്രധാന താരമായിരുന്നു റോബർട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച ടോണി സ്റ്റാർക്ക് എന്ന അയൺ മാന്‍. ഫ്രാഞ്ചൈസിയുടെ മുഖമായി അയേണ്‍ മാന്‍ മാറി. അവഞ്ചേഴ്‌സ്: എൻഡ് ഗെയിമിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം മരണപ്പെടുന്നതായി കാണിച്ചതോടെ ഈ യുഗം അവസാനിച്ചു.
സിനിമാ ചരിത്രത്തിലെ ഒരു അഭിനേതാവിൻ്റെയും കഥാപാത്രത്തിൻ്റെയും ഏറ്റവും മികച്ച ഫെയര്‍വെല്‍ എന്നാണ് ഇന്നും ആ കഥാപാത്രം വിലയിരുത്തപ്പെടുന്നത്.അവഞ്ചേഴ്‌സ്: എൻഡ് ഗെയിം സംവിധായകരായ റുസ്സോ സഹോദരന്മാർ അദ്ദേഹത്തെ എംസിയുവിലെ പുതിയ വില്ലന്‍ ഡോ.വിക്ടർ വോൺ ഡൂമായി പ്രഖ്യാപിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടിരുന്നു. അവഞ്ചേഴ്‌സിൻ്റെ പുതിയ ലൈനപ്പിൻ്റെ എതിർവശത്തുള്ള ശത്രുവായി ഡൗണി അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേയിൽ എത്തും. 2025 ല്‍ ചിത്രം റിലീസാകും. എക്കാലത്തെയും മികച്ച മാർവൽ വില്ലന്മാരിൽ ഒരാളായി ഇത് മാറും എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും മാര്‍വല്‍ ഫാന്‍സ് പുലര്‍ത്തുന്ന പ്രതീക്ഷ.
അയേണ്‍ മാന്‍ അവതരിപ്പിച്ച കാലത്ത് തന്നെ എംസിയുവിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായിരുന്നു റോബർട്ട് ഡൗണി ജൂനിയര്‍. 75 മില്ല്യണ്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന എംസിയു ചിത്രങ്ങളായ അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിനും, അവഞ്ചേഴ്‌സ്:എന്‍ഡ് ഗെയിമിനും വേണ്ടി ഇദ്ദേഹം വാങ്ങിയത്. എന്നാല്‍ ഇതില്‍ നിന്നും ഗണ്യമായ വര്‍ദ്ധനവ് ഇദ്ദേഹത്തിന്‍റെ ശമ്പളത്തില്‍ വില്ലനായി എത്തുമ്പോള്‍ ഉണ്ടായി എന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. 100 മില്ല്യണ്‍ ഡോളര്‍ (837 കോടിയാണ്) ഇദ്ദേഹത്തിന്‍റെ ശമ്പളം. അതേ സമയം എംസിയുവിലേക്ക് മടങ്ങിയെത്തിയ റൂസ്സോ ബ്രദേര്‍സുമായി രണ്ട് അവഞ്ചേഴ്‌സ് ചിത്രങ്ങള്‍ക്ക് വേണ്ടി 80 മില്ല്യണ്‍ (650 കോടിയുടെ)കരാറാണ് മാര്‍വല്‍ ഉറപ്പിച്ചത് എന്നാണ് വിവരം.
'ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം': ടൊവിനോ ചിത്രം അപ്ഡേറ്റ് മാറ്റിവച്ചു
Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്, 184 മരണം സ്ഥിരീകരിച്ചു, തെരച്ചിൽ തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക