താര പരിവേഷമില്ലാതെ അമ്പലത്തിലിരുന്ന് രജനി; യാചകനെന്ന് കരുതി ഭിക്ഷ നൽകി സ്ത്രീ, പിന്നീട് നടന്നത്..

Published : Oct 02, 2023, 04:43 PM ISTUpdated : Oct 02, 2023, 04:58 PM IST
താര പരിവേഷമില്ലാതെ അമ്പലത്തിലിരുന്ന് രജനി; യാചകനെന്ന് കരുതി ഭിക്ഷ നൽകി സ്ത്രീ, പിന്നീട് നടന്നത്..

Synopsis

സ്ക്രീനിൽ എത്തുന്ന ആളല്ല സ്ക്രീനിന് പുറത്തെ രജനികാന്ത്.

ണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര  എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ. അതുകൊണ്ട് തന്നെ അവർ ഒന്നടങ്കം രജനിയെ വിളിച്ചു, 'തലൈവർ'. 

സ്ക്രീനിൽ എത്തുന്ന ആളല്ല സ്ക്രീനിന് പുറത്തെ രജനികാന്ത്. മേക്കപ്പോ ആർഭാടകരമായ ജീവിതമോ നയിക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന് എല്ലാ സിനിമയുടെയും റിലീസിന് മുന്നോടിയായി ഒരു യാത്രയുണ്ട്. ആത്മീയ യാത്രയാണ് അത്. പലപ്പോഴും ഹിമാലയത്തിലേക്ക് ആകും ആ യാത്ര. തന്റെ പുതിയ സിനിമ വിജയമായാലും പരാജയമായാലും രജനി അവിടെ ആകും സമയം ചെലവഴിക്കുക. ജയിലർ എന്ന മെ​ഗാ ഹിറ്റ് സിനിമയുടെ റിലീസിന് മുന്നോടിയായും രജനി ഹിമാലയത്തിലേക്ക് പോയിരുന്നു. ഇത്തരത്തിലുള്ള യാത്രയിൽ അദ്ദേഹത്തെ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച സംഭവം വരെ ഉണ്ടായി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്

ഒരിക്കൽ താര പരിവേഷമോ, മേക്കപ്പോ ഒന്നുമില്ലാതെ ഒരു അമ്പലത്തിൽ തൂണിന് സമീപം ഇരിക്കുക ആയിരുന്നു രജനികാന്ത്. ഇത് രജനികാന്ത് ആണോ എന്ന് ആരാധകർക്ക് അടക്കം ഒന്നുകൂടി ചിലപ്പോൾ നോക്കേണ്ടി വരും. അങ്ങനെയിരിക്കുന്ന രജനികാന്തിനെ കണ്ടൊരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ചു. ഉടനെ രജനികാന്തിന്റെ അടുത്തെത്തിയ സ്ത്രീ അദ്ദേഹത്തിന് 10 രൂപ ഭിക്ഷയായി നൽകുകയും ചെയ്തു. 

ആ പത്ത് രൂപ പുഞ്ചിരിച്ച് കൊണ്ട് രജനികാന്ത് സ്വീകരിച്ചു. കുറച്ച് സമയം കൂടി അവിടെ സമയം ചെലവഴിച്ച രജനികാന്ത് തന്റെ കാറിലേക്ക് പോയി. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സ്ത്രീക്ക് മനസിലായത്. ആളെ തിരിച്ചറിഞ്ഞ അവർ രജനികാന്തിന് അടുത്തേക്ക് പോയി മാപ്പ് പറയുകയും ചെയ്തു. അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് സാക്ഷിയായ ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ജോർജും പിള്ളേരും സ്ട്രോങ്ങാ..ഡബിൾ സ്ട്രോങ്ങ്; 'സ്ക്വാഡി'ലെ അഞ്ചാമനെ സ്വന്തമാക്കി മമ്മൂട്ടി

ഈ സംഭവത്തിൽ തനിക്ക് ഒട്ടും പരിഭവം ഇല്ലെന്നാണ് അന്ന് രജനികാന്ത് പറഞ്ഞതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
സൂപ്പര്‍ താരമാണെന്ന അഹങ്കാരം പാടില്ലെന്നും താന്‍ ചെറിയൊരു മനുഷ്യന്‍ മാത്രമാണെന്നും ഉള്ള തിരിച്ചറിവ് ദൈവം നൽകിയതാണെന്നും രജനികാന്ത് പറഞ്ഞു. ഇത്രയും വിനയത്തോടെ രജനികാന്തിന് മാത്രമെ സംസാരിക്കാൻ സാധിക്കൂ എന്നാണ് ദൃക്സാക്ഷിയായ യുവതി പറഞ്ഞത്. ‌

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു