
കൊച്ചി: കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.
താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തിൽ പ്രണയം,രതി, ജീവിതകാമനകൾ.. എല്ലാം വരച്ചു കാട്ടുന്നു.ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീർണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്. ജിജോ ഗോപി,അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ,നാദം മുരളി,ടോജോ ഉപ്പുതറ,തായാട്ട് രാജേന്ദ്രൻ,സുരേഷ് അരങ്ങ്,മുരളി,ദീപക് ധർമ്മടം,ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം,രവി ചീരാറ്റ,ശിവദാസൻ മട്ടന്നൂർ,അജിത് പിണറായി,കൃഷ്ണ,ഗീത,ഐശ്വര്യ,സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി. അസോസിയേറ്റ് ഡയറക്ടർ സോമൻ പണിക്കർ. അസിസ്റ്റന്റ്ഡയറക്ടേഴ്സ് ടോണി തോമസ്, ധനേഷ് വയലാർ.ചീഫ് കോഡിനേറ്റർ സതീന്ദ്രൻ പിണറായി. അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ.
എഡിറ്റർ രതീഷ് രാജ്. സൗണ്ട് ഡിസൈനർ വൈശാഖ്ശോഭൻ. സൂപ്പർവൈസിംഗ് സൗണ്ട് എഡിറ്റർ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം ധർമ്മൻ പാമ്പാടി, പ്രജി.ആർട്ട് വിനീഷ് കൂത്തുപറമ്പ്. മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു.
ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ,നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം. ആക്ഷൻ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്നേഷ്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ് മനു ഡാവിഞ്ചി. തിറയാട്ടം എന്ന ചിത്രം ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് തിയേറ്ററിൽ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ