ബോളിവുഡ് താരം നിഹാരിക റൈസാദ നായിക; മലയാള ചിത്രം 'ആദ്രിക' വരുന്നു

Published : Apr 28, 2025, 12:46 PM IST
ബോളിവുഡ് താരം നിഹാരിക റൈസാദ നായിക; മലയാള ചിത്രം 'ആദ്രിക' വരുന്നു

Synopsis

ചിത്രം മെയ് 9 ന് തിയറ്ററുകളില്‍ എത്തും

ബംഗാളി സംവിധായകനായ അഭിജിത്ത് ആദ്യ സംവിധാനം ചെയ്ത മലയാള ചിത്രം ആദ്രിക മെയ് 9 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിൽ ഐറിഷ്, ബോളിവുഡ്, മലയാളി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിർമ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമാണ് അഭിജിത്ത് ആദ്യ. ഇദ്ദേഹത്തിന്‍റ ആദ്യ മലയാള ചിത്രമാണ് 'ആദ്രിക'. 

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ  'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. അയര്‍ലാന്‍ഡിലെ പ്രമുഖ ഛായാഗ്രാഹനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ യു.കെയോടൊപ്പം മാർഗരറ്റ് എസ് എയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക, അവൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. കോട്ടയം ആണ് പ്രധാന ലൊക്കേഷൻ.  കേരളത്തിൽ മെയ് 9നും ദുബൈയിൽ മെയ് എട്ടിനും ചിത്രം റിലീസ് ആകുന്നു.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ ദുർഗേഷ് ചൗരസ്യ, അസോസിയേറ്റ് ഡയറക്ടർ കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്, മ്യൂസിക് സർത്തക് കല്യാണി, ആർട്ട്: വേണു തോപ്പിൽ. മേക്കപ്പ്: സുധീർ കുട്ടായി.ഡയലോഗ്സ്: വിനോദ് നാരായണൻ.കളറിസ്റ്റ്: രാജീവ് രാജകുമാരൻ.സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, പ്രൊമോഷൻ മാനേജർ ഷൗക്കത്ത് മാജിക്‌ ലാബ്, റിലീസ് മാർക്കറ്റിംഗ് മാജിക് ലാബ് പ്രൊഡക്ഷൻ ഹൗസ്, പി ആർ ഒ- എം കെ ഷെജിൻ.

ALSO READ : കന്നഡ സംവിധായകന്‍റെ മലയാള സിനിമ; 'ശേഷം 2016' ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്