Latest Videos

മനുഷ്യ നിസഹായതയുടെ സഹനത്തിന്‍റെ രണ്ട് ചിത്രങ്ങള്‍; ആടുജീവിതം ഫസ്റ്റലുക്കും, ലോക പ്രശസ്ത ചിത്രവും തമ്മില്‍.!

By Web TeamFirst Published Jan 12, 2024, 3:53 PM IST
Highlights

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

കൊച്ചി: മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. ഇന്നും പുസ്തക വിവപണിയില്‍ ബെസ്റ്റ് സെല്ലറായ ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എങ്ങനെ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. 

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റര്‍ പങ്കുവച്ചത്. 

നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മണലാര്യത്തില്‍ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിന്‍റെ ദൈന്യതയുടെ ആവിഷ്കാരമാണ് ബ്ലെസിലും പൃഥ്വിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

എന്നാല്‍ ഫസ്റ്റ്ലുക്ക് പുറത്തുവന്നതിന് പിന്നാലെ ഇതിനെ ഒരു ലോക പ്രശസ്ത ഫോട്ടോഗ്രാഫുമായി താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. 1984 ൽ  ഒരു അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറി പകര്‍ത്തിയ വിഖ്യാത ചിത്രം പിന്നീട് നാഷണൽ ജിയോഗ്രാഫിക്  എന്ന മാസികയുടെ മുഖചിത്രമാകുകയും ലോകം മുഴുവന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 

ഷർബത് ഗുല എന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്. അഫ്ഗാന്‍ സോവിയറ്റ് യുദ്ധകാലത്ത് യുദ്ധത്തിന്‍റെ കഷ്ടപ്പാടും, അതില്‍പ്പെട്ട് പോകുന്ന സാധാരണക്കാരുടെ നിസഹായതയും എല്ലാം കണ്ണില്‍ നിഴലിച്ച ആ ചിത്രം ലോകത്തിന്‍റെ മുന്നില്‍ അഫ്ഗാനെ അടയാളപ്പെടുത്തി. ഒപ്പം മികച്ച യുദ്ധ വിരുദ്ധ ചിത്രങ്ങളില്‍ ഒന്നായി. മനുഷ്യ നിസഹായതയുടെയും ദുരിതത്തിന്‍റെയും മറ്റൊരു മുഖമാണ് ആടുജീവിതം അനാവരണം ചെയ്യുന്നത്. അതിനാല്‍ തന്നെ തീര്‍ച്ചയായും ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യം സോഷ്യല്‍ മീഡിയ കണ്ടെത്തുമ്പോള്‍ മാനവികമായ ഒരു പാരസ്പര്യം അതിന് കൈവരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

പ്രില്‍ 10 നാണ് ആടുജീവിതം തിയറ്ററുകളില്‍ എത്തുക.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. എന്നാല്‍ അത് ട്രെയ്ലര്‍ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്ന് ബ്ലെസി അറിയിച്ചിരുന്നു.

എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.  

അന്നപൂര്‍ണി നെറ്റ്ഫ്ലിക്സില്‍ നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്

ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!

click me!