Asianet News MalayalamAsianet News Malayalam

ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!

തീര്‍ത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് രംഗങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

Bramayugam Teaser out  Mammootty Movie vvk
Author
First Published Jan 11, 2024, 4:57 PM IST

കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്‍റേതായി പുറത്തെത്തിക്കൊണ്ടിരിക്കുന്നത്. പുതുവര്‍ഷത്തിലും അതിന് മാറ്റമൊന്നുമില്ല. തികച്ചും വ്യത്യസ്തമായ ഒന്നാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

തീര്‍ത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് രംഗങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ ടീസറില്‍‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു ദുര്‍മന്ത്രവാദിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്നും നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. 

31 ദിവസത്തെ ചിത്രീകരണമാണ് വേണ്ടിവന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രയമുഗം. 

'ഇന്ത്യവിന്‍ മാപെരും നടികന്‍ മമ്മൂട്ടി': അണിയറക്കാര്‍ തന്നെ ഓസ്‍ലര്‍ സര്‍പ്രൈസ് പൊട്ടിച്ചത് ഇങ്ങനെ.!

'സോ ബ്യൂട്ടിഫുൾ സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ' ധന്യ മേരി വർഗീസ് സാരിയില്‍.!

Follow Us:
Download App:
  • android
  • ios