വരുന്നവർ വരട്ടെ, 'ആടുജീവിതം' മുന്നോട്ട് തന്നെ; നോവുണർത്തിയ ആ അറബിക് ഗാനം പുറത്ത്

Published : Apr 11, 2024, 04:43 PM IST
വരുന്നവർ വരട്ടെ, 'ആടുജീവിതം' മുന്നോട്ട് തന്നെ; നോവുണർത്തിയ ആ അറബിക് ഗാനം പുറത്ത്

Synopsis

125 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രേക്ഷകര്‍ ഏറ്റെടുത്ത് വലിയ വിജയം സ്വന്തമാക്കിയ ആടുജീവിതത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. അറബിക് ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. രാജാ ഹസനും ഫൈസ് മുസ്തഫയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

രാജ ഹസനും ഫൈസ് മുസ്തഫയും എആര്‍ റഹ്മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും പാട്ടിന്റെ വീഡിയോയില്‍ കാണാം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 2024 മാർച്ച് 28നാണ് 'ആടുജീവിതം' തിയറ്ററുകളിലെത്തിയത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമ, ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. 

നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവയാണ് വലിയ ക്യാൻവാസിൽ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്. വർഷങ്ങളെടുത്ത്  പല പ്രതിസന്ധികളെയും തരണം ചെയ്ത് നിർമ്മിച്ച ഈ അതിജീവന കഥ ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളം സിനിമ ഇൻസ്ട്രി ലോകോത്തര തലത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. അതേസമയം, ഇതുവരെ 125 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 

ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സുനിൽ കെ എസ്, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി: അശ്വത്, സ്റ്റിൽസ്: അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ശരിക്കും തിയറ്റർ ഒന്ന് കുലുങ്ങി, ഷോ സ്റ്റീലർ..; 'നിതിൻ മോളി'യെ പുകഴ്ത്തിപ്പാടി ആരാധകരും പ്രേക്ഷകരും

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം