സോഷ്യൽ മീഡിയയിൽ എങ്ങും നിവിനെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ്. 

ലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന ആയിരുന്നു നിവിൻ പോളി എന്ന നടൻ. പിന്നീട് ഇങ്ങോട്ട് തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒട്ടനവധി സിനിമകൾ നിവിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. എന്നാൽ എവിടെയോ വച്ച് ആ പഴയ നിവിനെ മലയാളി പ്രേക്ഷകർക്ക് നഷ്ടമായിരുന്നു. ഇറങ്ങിയ പലപടങ്ങളും പരാജയം മാത്രം നുണഞ്ഞു. 

ഇതിനിടയിൽ ആണ് വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ നിവിൻ ഉണ്ടെന്ന വാർത്തകൾ വരുന്നത്. ഇതിൽ ആ പഴയ നിവിനെ കാണാൻ സാധിക്കുമെന്ന് ഏവരും വിധി എഴുതിയിരുന്നു. ഒടുവിൽ സിനിമ ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ ആ പ്രതീക്ഷകൾ വെറുതെ ആയില്ല. തങ്ങൾ കാണാൻ ആ​ഗ്രഹിച്ച നിവിനെ വിനീത് തന്നെ വീണ്ടും തിരിച്ചേൽപ്പിച്ചുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു. 

ട്വിറ്റർ ഹാൻഡിലുകളിൽ നിവിൻ പോളി എന്ന ഹാഷ്ടാ​ഗ് ട്രെന്റിങ്ങിൽ ഇടംനേടിയിട്ടുണ്ട്. 'തിയേറ്റർ ഒന്ന് കുലുങ്ങി,വീനീത് പറഞ്ഞപോലെ അഴിഞ്ഞാട്ടം അന്യായം. ഷോ സ്റ്റീലർ എന്നു പറഞ്ഞാൽ ഇതാണ്. അറിയാലോ ആശാന്റെ പടത്തിന്റെ സ്പെയ്സ് കിട്ടിയാൽ ശിഷ്യൻ അഴിഞാടിരിക്കും', എന്നാണ് ഒരു ആരാധകൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. 'കേറി അങ്ങ് മേഞ്ഞിട്ടുണ്ട്. വെൽക്കം ബാക്ക് എന്റർടെയ്നർ' എന്നാണ് മറ്റൊരാൾ കുറിച്ചത്. സിനിമയുടെ ഗ്രാഫ് തന്നെ മാറ്റുന്ന പ്രകടനമാണ് നിവിൻ കാഴ്ചവച്ചതെന്നും ഇവർ പറയുന്നു. 

Scroll to load tweet…

'ഒറ്റയ്ക്കു വഴി വെട്ടി സിനിമയിൽ തന്റെ സ്ഥാനം നേടിയ കലാകാരൻ ബോഡി ഷൈമിങ് പേരിൽ കളിയാക്കിവർക്കു തന്നിലെ നടന് ഒരു കോട്ടവും തട്ടിയില്ല തെളിയിക്കുന്ന അന്യായ പെർഫോമൻസ് എനർജി', എന്ന് ഒരാൾ ട്വീറ്റ് ചെയ്യുന്നുണ്ട്. കൊറേ നാളുകൾക്ക് ശേഷം ആ പണ്ടത്തെ നിവിൻ പോളിയിവെ എന്റർറ്റൈനറെ സ്‌ക്രീനിൽ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞുവെന്നും വിനീതിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…

സോഷ്യൽ മീഡിയയിൽ എങ്ങും നിവിന്റെ വീഡിയോകൾ നിറയുകയാണ്. അക്കൂട്ടത്തിൽ ലിയോയിലെ ഒരു വീഡിയോ ശ്രദ്ധനേടുന്നുണ്ട്. അർജുൻ ചില്ലിട്ട വിജയിയുടെ ഫോട്ടോ പൊട്ടിക്കുന്ന സീനാണ് ഇത്. ഇതിൽ അർജുന് പകരം വനീതും വിജയ്ക്ക് പകരം നിവിനും ആണ് ഉള്ളത്. ഈ വീഡിയോ നിരവിധി പേർ ഷെയർ ചെയ്യുന്നുമുണ്ട്. അതേസമയം, വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എങ്ങും ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ആദ്യദിനം ആര് നേടും? ചൂടപ്പം പോലെ വിറ്റ് ടിക്കറ്റുകൾ, കളക്ഷൻ യുദ്ധത്തിന് ആവേശവും വർഷങ്ങൾക്ക് ശേഷവും

Pyara Mera Veera | Varshangalkku Shesham| Nivin Pauly|Amrit Ramnath|Vineeth|Visakh|Merryland Cinemas