പ്രണവ് മോഹൻലാലും പൃഥ്വിരാജും ഏറ്റുമുട്ടും?, വരുന്നത് വൻ ക്ലാഷ്

Published : Nov 26, 2023, 08:53 AM IST
പ്രണവ് മോഹൻലാലും പൃഥ്വിരാജും ഏറ്റുമുട്ടും?, വരുന്നത് വൻ ക്ലാഷ്

Synopsis

ഏറ്റുമുട്ടാനൊരുങ്ങി പൃഥ്വിരാജും പ്രണവ് മോഹൻലാലും?.  

ആടുജീവിതം മലയാളത്തിന് വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ്. മലയാളത്തിന്റെ പൃഥ്വിരാജിന്റെ ഇന്നോളമുള്ള സിനിമാ കഥാപാത്രങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ആടുജീവിതത്തിലേത് എന്നാണ് പ്രതീക്ഷകള്‍. ഹൃദയത്തിന്റെ വൻ വിജയത്തിനു ശേഷം സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലുമായി ഒന്നിക്കുന്ന വര്‍ഷങ്ങള്‍ക്കും ശേഷവും ആരാധകര്‍ കാത്തിരിക്കുന്നത്. ആടുജീവിതവും പ്രണവിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും തിയറ്ററുകളില്‍ എത്തുക വിഷുവിനോട് അനുബന്ധിച്ചാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെയും റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 11നായിരിക്കും റിലീസെന്നാണ് റിപ്പോര്‍ട്ട്. വിഷുവിനെത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ ഇരു ചിത്രങ്ങളും വമ്പൻ വിജയമാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ മികച്ച വിഷുവായിരിക്കും മലയാള സിനിമയില്‍ ഇക്കുറി എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആടുജീവിതം ഏറെക്കാലത്തെ ഒരു കാത്തിരിപ്പിനു ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. ബെന്യാമന്റെ നോവലാണ് അതേ പേരില്‍ സിനിമായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസിയും. തിരക്കഥ എഴുതുന്നതും ബ്ലസിയാണ്. ബ്ലസിക്കും ജിമ്മി ജീനുമൊപ്പം പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മാണത്തില്‍ സ്റ്റീവൻ ആദംസും പങ്കാളിയാകുന്നു. ഛായാഗ്രാഹണം സുനില്‍ കെ എസാണ്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ പൃഥ്വിരാജിനൊപ്പം ജിമ്മിൻ ജീൻ, അമലാ പോള്‍, റിക്ക് എബി എന്നിവരും പ്രധാന വേഷത്തില്‍ എത്തും.

വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹൻലാല്‍ ചിത്രത്തില്‍ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലുണ്ടാകും. വിനീത് ശ്രീനിവാസനും വേഷമിടുന്ന പ്രണവ് ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നു. ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‍മണ്യമാണ്. സംഗീതം അമൃത് രാംനാഥാണ്.

Read More: പ്രഭാസിന് മറികടക്കേണ്ടത് മലയാളത്തിന്റെ വമ്പൻ താരത്തെ, ഒന്നാമത് മോഹൻലാലും മമ്മൂട്ടിയുമല്ല, മുന്നില്‍ യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ