'ആലോകം' യുട്യൂബില്‍ റിലീസ് ചെയ്‍ത് മിനിമല്‍ സിനിമ

Published : Mar 28, 2025, 08:51 PM IST
'ആലോകം' യുട്യൂബില്‍ റിലീസ് ചെയ്‍ത് മിനിമല്‍ സിനിമ

Synopsis

വിഖ്യാതനായ ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിൻ്റെ അഞ്ച് പ്രസിദ്ധ കവിതകൾ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുന്നു

ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്ത ആലോകം എന്ന സിനിമ യുട്യൂബില്‍ റിലീസ് ചെയ്തു. മലയാളത്തിലെ സ്വതന്ത്ര സിനിമകളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മിനിമൽ സിനിമയുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത 'മണ്ണ്', ശ്രീകൃഷ്ണൻ കെ പിയുടെ 'മറുപാതൈ', പ്രതാപ് ജോസഫിന്റെ 'കുറ്റിപ്പുറം പാലം', 'അവൾക്കൊപ്പം', '52 സെക്കന്റ്' എന്നിവയാണ് ചാനലിലെ മറ്റ് റിലീസുകൾ. ആഴ്ചയിൽ ഒരു പുതിയ സ്വതന്ത്ര സിനിമ വീതം റിലീസ് ചെയ്യുക എന്നതാണ് ചാനൽ ലക്ഷ്യം വെക്കുന്നത്.

വിഖ്യാതനായ ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിൻ്റെ അഞ്ച് പ്രസിദ്ധ കവിതകൾ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുന്ന ആലോകം 2023 ലാണ് പൂർത്തിയായത്. ഫിലിം സൊസൈറ്റികളിലും വിവിധ സാഹിത്യ, മീഡിയ ഡിപ്പാർട്ടുമെൻ്റുകളിലും 'ആലോകം' പ്രദർശിപ്പിച്ചുവരുന്നു.

വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി'  എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ള അഭിലാഷ് ബാബുവിൻ്റെ 'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്' എന്ന സിനിമ ചിത്രീകരണത്തിൻ്റെ ഘട്ടത്തിലാണ്. ജിയോ ബേബി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് ഔസേപ്പച്ചനാണ്. പി ആർ ഒ-എ എസ് ദിനേശ്.

ALSO READ : 'അവരുടെ സ്വപ്‍നത്തിലേക്കുള്ള യാത്ര'; മക്കളുടെ ജീവിതത്തിലെ പുതിയ വിശേഷം പറഞ്ഞ് രാജേഷ് ഹെബ്ബാർ

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ