ചുമ്മാ തീ..; തെന്നിന്ത്യൻ സിനിമയിലേക്ക് ചുവടുവച്ച് ആമിർ ഖാൻ, രജനി പടം കൂലിയുടെ ക്യാരക്ടർ ലുക്കെത്തി

Published : Jul 03, 2025, 07:12 PM ISTUpdated : Jul 03, 2025, 07:36 PM IST
aamir khan

Synopsis

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം. 

തെന്നിന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയാണ് അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നത്. ആമിർ ഖാന്റെ ക്യാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ദഹാ(Dahaa) എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുക.

30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂലിയിൽ അതിഥി വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നതെന്നാണ് വിവരം. തിരക്കഥ പോലും വായിക്കാതെയാണ് താൻ ഈ വേഷം ചെയ്യാൻ സമ്മതിച്ചതെന്ന് നേരത്തെ ആമിർ വെളിപ്പെടുത്തിയിരുന്നു.

‘ഞാൻ ശരിക്കും ആസ്വദിച്ച് ചെയ്ത സിനിമയാണ് കൂലി. രജനി സാറിൻ്റെ വലിയ ആരാധകനാണ് ഞാൻ. വലിയ ആരാധകനാണ്. അദ്ദേഹത്തോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ തിരക്കഥ പോലും ഞാൻ കേൾക്കാൻ നിന്നല്ല. ലോകേഷ് വന്ന് കാര്യം പറഞ്ഞപ്പോൾ ഞാൻ ഉടൻ സമ്മതം അറിയിക്കുകയും ചെയ്തു’, എന്നായിരുന്നു നേരത്തെ ആമിര്‍ ഖാന്‍ പറഞ്ഞത്.

വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രമാണ് കൂലി. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ്, പൂജ ഹെഗ്‌ഡെ എന്നിവരും കൂലിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്