'നിങ്ങള്‍ ആ മോഷണം നടത്തുമോ?': പുതിയ പടത്തിന് മുന്‍പ് പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ആമിര്‍ ഖാന്‍

Published : Jun 09, 2025, 10:10 AM IST
Aamir Khan Sitaare Zameen par Movie

Synopsis

പുതിയ ചിത്രമായ 'സീതാരേ സമീൻ പർ'ന്‍റെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്ന് ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. 

കൊച്ചി: തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' ന്‍റെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്ന് നടനും നിർമ്മാതാവുമായ ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. ന്യൂസ് 18 ഷോഷയ്ക്ക് നൽകിയ അഭിമുഖത്തിൽ, പൈറസിയുടെ കഠിനമായ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ചലച്ചിത്ര രംഗത്തെ ആളുകളുടെ കഠിനാധ്വാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ആമിര്‍ തുറന്നുപറഞ്ഞു.

അടുത്തിടെ, പുതുതായി പുറത്തിറങ്ങിയ നിരവധി സിനിമകൾ പൈറേറ്റഡ് സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നതിന്‍റെ വെളിച്ചത്തില‍്‍ കൂടിയാണ് ആമിറിന്‍റെ പ്രതികരണം. "ശരിക്കും സങ്കടകരമാണ്" എന്ന് പൈറസിയെ വിശേഷിപ്പിച്ച ആമിർ പറഞ്ഞു, "നിങ്ങൾ ഒരു സിനിമയുടെ വ്യാജ പതിപ്പ് കാണുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ധാരാളം ദോഷം വരുത്തുകയാണ്. പലരും അതിന്റെ ആഘാതം തിരിച്ചറിയുന്നില്ല. നിങ്ങൾ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ പൈറസി കാണുന്നത്" ആമിര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സീതാരേ സമീൻ പറിൽ ജോലി ചെയ്യുന്ന താരം ഈ സിനിമയുടെ ടീമിലെ എല്ലാവരുടെയും വൈകാരികതയ്ക്ക് ഊന്നല്‍ നല്‍കിയെന്ന് പറഞ്ഞു. "ഈ 10 കുട്ടികളുടെയും, ജെനീലിയയുടെയും, പ്രസന്നയുടെയും, എഴുത്തുകാരുടെയും, ഓരോ വകുപ്പ് മേധാവിയുടെയും, എന്റെയും വികാരങ്ങളും കഠിനാധ്വാനവും എല്ലാം ഈ സിനിമയിലുണ്ട്. പൈറസിയിലൂടെയല്ല, ശരിയായ രീതിയിൽ ആളുകൾ ഇത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" ആമിര്‍ പറഞ്ഞു.

പൈറസി തടയാൻ സാധ്യമായ എല്ലാ നടപടികളും ടീം സ്വീകരിക്കുമെന്നും ആമിർ സ്ഥിരീകരിച്ചു. “സിനിമയുടെ നിയമവിരുദ്ധമായ പതിപ്പുകള്‍ തടയുന്നതിനും, അതിന്‍റെ പ്രചാരണ തടയുന്നതിനും ഞങ്ങൾ ഏജൻസികളെ നിയമിച്ചിട്ടുണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആമിർ ഖാൻ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് സീതാരേ സമീൻ പർ . 2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ചിത്രം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്തതും ആമിർ ഖാനും അപർണ പുരോഹിതും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2007-ൽ പുറത്തിറങ്ങിയ ഖാന്റെ താരേ സമീൻ പറിന്റെ സ്പിരിച്വല്‍ തുടര്‍ച്ച എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിൽ ഖാനും ജെനീലിയ ദേശ്മുഖും അഭിനയിക്കുന്നു. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്.

ആരൗഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവർ സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ