Abrid Shine talks about 'Action Hero Biju 2' movie. നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ എബ്രിഡ് ഷൈൻ. നിവിന് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരു സിനിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജെ . ബിജു പൗലോസ് എന്ന പോലീസ് ഓഫീസറായി നിവിൻ എത്തിയപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തിൽ കണ്ടുശീലിച്ച പോലീസ് സിനിമകളിൽ നിന്നും വ്യത്യസ്തമായ ആക്ഷൻ ഹീറോ ബിജു ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആക്ഷൻ ഹീറോ ബിജു 2 നേരത്തെ സംവിധായകൻ എബ്രിഡ് ഷൈൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എബ്രിഡ് ഷൈൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വളരെ സ്നേഹമുള്ള, പരിചയമുള്ള ആളുകൾ തമ്മിലുള്ള തർക്കങ്ങൾ കാരണമാൻ സിനിമ നീണ്ടുപോകുന്നത് എന്നാണ് എബ്രിഡ് ഷൈൻ പറയുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കി നിവിന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും, ഷൂട്ടിങ് തുടങ്ങിയാൽ മതിയെന്ന അവസ്ഥയിലാണെന്നും എബ്രിഡ് ഷൈൻ കൂട്ടിച്ചേർത്തു.

"ആക്ഷൻ ഹീറോ ബിജുവിന്റെ സ്ക്രിപ്റ്റ് മുഴുവൻ പൂർത്തിയായിരുന്നു. ഡയലോഗുകളടക്കമുള്ള സ്ക്രിപ്റ്റ് ബൈൻഡ് ചെയ്തു ഞാൻ നിവിന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്. ഇനിയത് ഷൂട്ട് തുടങ്ങിയാൽ മതിയെന്ന നിലയിലാണ്. വളരെ സ്നേഹമുള്ള, പരിചയമുള്ള ആളുകൾ തമ്മിലുള്ള തർക്കങ്ങൾ കാരണമാണ് അത് നീണ്ടു പോകുന്നത്. ഇമാജിനേഷനും ഫിക്ഷനും റിയലിസം ഒക്കെ കൂടി കൂട്ടിയാണ് ആക്ഷൻ ഹീറോ ബിജു 2 ഒരുക്കിയിരിക്കുന്നത്. അടിമുടി നിവിൻ അഴിഞ്ഞാടാനുള്ള ഒരു സ്ക്രിപ്റ്റ് ആണ് ആക്ഷൻ ഹീറോ ബിജു 2". എബ്രിഡ് ഷൈൻ പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു എബ്രിഡ് ഷൈന്റെ പ്രതികരണം.

'സ്പാ' 

അതേസമയം 'സ്പാ'യാണ് ചിത്രമാണ് എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്.

ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ ഉണ്ടാവും. ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തിയ 'സ്പാ ' യുടെ ഫസ്റ്റ് ലുക്ക് നേരത്തെ വൈറൽ ആയിരുന്നു. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു. റിയാലിറ്റി സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമയിലൂടെ ഒരു 'സ്പാ' ഇഫെക്ട് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

YouTube video player