തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്ത്

Published : Oct 08, 2026, 01:42 PM IST
Saiju Kurup

Synopsis

‘ആരം’ സക്സസ് ടീസർ പുറത്ത്.

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആരം’ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ വിജയവും തിയേറ്റർ പ്രതികരണങ്ങളും അടയാളപ്പെടുത്തുന്നതാണ് പുതിയ ടീസർ. വ്യത്യസ്തമായ അന്വേഷണ കഥയും അപ്രതീക്ഷിത വഴിത്തിരിവുകളും സൈജു കുറുപ്പിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.

ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ‘ആര’ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിർവഹിച്ചിരിക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം വിറ്റു പോയ ചിത്രമെന്ന പ്രത്യേകതയും ‘ആര’ത്തിനുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ പ്രദർശനം പൂർത്തിയായതിന് ശേഷമായിരിക്കും ചിത്രം സോണി ലിവിലൂടെ സ്ട്രീമിംഗിനെത്തുക. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പിആർഒ: ഐശ്വര്യ രാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവറാച്ചൻ ആൻഡ്‌ സൺസി'ൽ ത്രേസ്യക്കുട്ടിയായി തിളങ്ങി ഉർവ്വശി; ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്
സ്‍പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങൾ' ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്...