ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിക്കുമോ? ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

By Web TeamFirst Published Oct 14, 2021, 5:44 PM IST
Highlights

ലഹരികേസിലെ വിദേശബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആര്യൻ സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് എൻസിബി വാദം. 

മുംബൈ: ലഹരി മരുന്ന് (DRUG CASE) കേസിൽ കസ്റ്റഡിയിൽ കഴിയുന്ന, നടൻ ഷാരൂഖ് ഖാൻ്റെ (Shah rukh khan) മകൻ ആര്യൻ ഖാന്റെ  (aryan khan)  ജാമ്യാപേക്ഷയിൽ ഈ മാസം 20 തിന് (ബുധനാഴ്ച) വിധി പറയും. ജാമ്യ ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. ലഹരിക്കേസിൽ  പങ്കില്ലെന്നും പരിപാടിയുടെ സംഘടാകർ ക്ഷണിച്ച പ്രകാരം അതിഥിയായാണ് കപ്പലിൽ എത്തിയതെന്നുമാണ് ആര്യന്റെ വാദം. എന്നാൽ ലഹരികേസിലെ വിദേശബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആര്യൻ സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് എൻസിബി വാദം. 

അതേസമയം കേസിൽ എൻസിബി സാക്ഷിയാക്കിയ ആൾക്കെതിരെ പൂനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മലേഷ്യയിൽ ജോലി വാദ്ഗാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് കിരൺ ഗോസായിക്കെതിരെ പൂനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പൊലീസ് തിരയുന്ന ഗോസായിയാണ് കസ്റ്റഡിയിലുള്ള ആര്യൻഖാനൊപ്പം ഈ സെൽഫി എടുത്തതും അന്വേഷണ ഉദ്യോഗസ്ഥനെന്ന പോലെ എൻസിബി ഓഫീസിലേക്ക്  പ്രതികളെ കൊണ്ടുവന്നതും. ഇയാളൊരു സാക്ഷിയെന്നാണ് എൻസിബി വിശദീകരിച്ചതെങ്കിലും പുറത്ത് വന്ന പുതിയ വിവരങ്ങൾ അന്വേഷണ ഏജൻസിയെ പ്രതിരോധത്തിലാക്കുന്നതാണ്.

click me!