കന്നഡയില്‍ നായികയായി റെബ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Web Desk   | Asianet News
Published : Oct 14, 2021, 04:37 PM IST
കന്നഡയില്‍ നായികയായി റെബ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Synopsis

രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിലാണ് റെബ മോണിക്ക ജോണ്‍ നായികയാകുന്നത്.  

റെബ മോണിക്കയുടെ ( Reba Monica) കന്നഡ ചിത്രമാണ് രത്‍നൻ പ്രപഞ്ച. റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. റെബ പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉള്ളത്.  രത്‍ന പ്രപഞ്ച എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായിക വേഷത്തിലാണ് റെബ മോണിക്ക അഭിനയിക്കുന്നത്. ധനഞ്‍ജയുടെ ജോഡി തന്നെയാണ് ചിത്രത്തില്‍ റെബ മോണിക്ക ജോണ്‍. രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

രത്‍നൻ പ്രപഞ്ച എന്ന ചിത്രം നിര്‍മിക്കുന്നത് കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേര്‍ന്നാണ്. 

ശ്രീഷ കുഡുവല്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബി അജനീഷ് ലോക്നാഥ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ രത്‍നൻ പ്രപഞ്ചയിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒക്ടോബര്‍ 22ന് റിലീസ് ചെയ്യുക.
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ