Monster : 'മോൺസ്റ്ററാ'യി മോഹൻലാൽ; ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Mar 19, 2022, 08:29 PM ISTUpdated : Mar 19, 2022, 08:39 PM IST
Monster : 'മോൺസ്റ്ററാ'യി മോഹൻലാൽ; ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടു

Synopsis

ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മോഹൻലാൽ(Mohanlal) ചിത്രമാണ് മോൺസ്റ്റർ(Monster). മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകനു' ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ വർഷം നവംമ്പറിൽ‍ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മോൺസ്റ്റർ ലുക്കിലാണ് മോഹൻലാൽ വീഡിയോയിൽ ഉള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിലീസ് ഉടനെ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി. 'ലക്കി സിംഗ്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 

പുലിമുരുകന്‍റെയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. 

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ മാസാവസാനമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് ആന്‍റണി പറഞ്ഞത്. മരക്കാര്‍ ഉള്‍പ്പെടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന, ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.

അതേസമയം, ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിന്റെ അച്ഛൻ വേഷത്തിലായിരുന്നു ബ്രോ ഡാഡിയിൽ താരമെത്തിയത്. പൃഥ്വിരാജ് തന്നെയായിരുന്നു സംവിധാനവും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ആറാട്ട്.

ആർആർആറിൽ '21 ​ഗ്രാംസ്' കളയല്ലേന്ന് സജി സുരേന്ദ്രൻ; 'രാജമൗലി മാമാ ചതിക്കരുതെ'ന്ന് അനൂപ്

വാ​ഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് '21 ​ഗ്രാംസ്'(21 Grams). അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് കഴിവുറ്റ സംവിധായകനെ 21 ​ഗ്രാംസിലൂടെ ലഭിച്ചുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ബിബിൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളും അതിന് അനൂപ് മേനോൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

കഥാപരമായും സാങ്കേതികപരമായും മികച്ചു നില്‍ക്കുന്ന ചിത്രമാണ് 21 ഗ്രാംസ്. പക്ഷെ രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ അടുത്ത ആഴ്ച്ച റിലീസ് ആകുമ്പോള്‍ 21 ഗ്രാംസ് തിയേറ്ററില്‍ നിന്ന് എടുത്ത് കളയരുതെന്നാണ് സജി സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നത്. ഈ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു അനൂപിന്റെ പ്രതികരണം. "രാജമൗലി മാമാ.. ചതിക്കരുത്" എന്നാണ് അനൂപ് കുറിച്ചത്. എന്തായാലും അനൂപിന്റെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

"21 Grams....ഏററവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതു കൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചിൽ കൈ വച്ച് പറയുവാ.. ഗംഭീരം ... climax  അതി ഗംഭീരം ... Script, Making , casting, Editing, Music, cinematography, Performance തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിൽക്കുന്ന, അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെ... ഒരു പ്രാർത്ഥന മാത്രം.. ബാഹുബലിയുടെ ഡയറക്ടർ ശ്രീ രാജമൗലിയുടെ RRR അടുത്ത ആഴ്ച release ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററിൽ നിന്നും എടുത്ത് കളയരുതെ  എന്ന്..." എന്നാണ് സജി ഫേസ്ബുക്കിൽ കുറിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍