'ആയിരത്തൊന്നാം രാവു'മായി സലാം ബാപ്പു; ഷെയ്നിനൊപ്പം ജുമാന ഖാന്‍

By Web TeamFirst Published Apr 8, 2022, 4:07 PM IST
Highlights

റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു

സലാം ബാപ്പു (Salam Bappu) സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം യുഎഇ റാസല്‍ഖൈമയില്‍ തുടങ്ങി. ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിന്‍റെ പേര് ആയിരത്തൊന്നാം രാവ് എന്നാണ്. ജുമാന ഖാന്‍ ആണ് നായിക. ടിക് ടോക് വീഡിയോകളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ ജുമാനയുടെ സിനിമാ അരങ്ങേറ്റമാണ് ഇത്. ഗോള്‍ഡന്‍ എസ് പിക്ചേഴ്സിന്‍റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഫെരീഫ് എം പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ദുബൈ, ഷാര്‍ജ, അബുദബി, അജ്മാന്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മംഗ്ലീഷിനു ശേഷം അദ്ദേഹം ഒരു കന്നഡ ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്‍തിരുന്നു. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഈ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. പുതിയ ചിത്രത്തിന്‍റെ രചനയും സലാം ബാപ്പുവിന്‍റേതു തന്നെയാണ്. 

പഠനശേഷം മലപ്പുറത്തുനിന്നും ദുബൈയില്‍ എത്തുന്ന ഒരു യുവാവിന്‍റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്. സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം യുഎഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ. 

രണ്ടാം ഭാഗം എത്തുംമുന്‍പേ ആദ്യ ഭാഗം വീണ്ടും കാണാം; 'കെജിഎഫ് ചാപ്റ്റര്‍ 1' ഇന്നു മുതല്‍

മുഖ്യധാരാ കന്നഡ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 (KGF Chapter 1). ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ലോകമാകമാനമുള്ള തിയറ്ററുകളില്‍ ഈ മാസം 14ന് റിലീസ് ചെയ്യപ്പെടാന്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ്. തരംഗം തീര്‍ത്ത ആദ്യ ഭാഗം തിയറ്ററുകളില്‍ കാണാന്‍ സാധിക്കാതിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. അവരെ മുന്നില്‍ക്കണ്ട് ആദ്യഭാഗം തിയറ്ററുകളില്‍ വീണ്ടും എത്തിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ് ചാപ്റ്റര്‍ 1 കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ഇന്നു മുതല്‍ കാണാനാവും.

കന്നഡ പതിപ്പ് 13 സ്ക്രീനുകളിലും തെലുങ്ക് പതിപ്പ് ആറ് സ്ക്രീനുകലിലും തമിഴ് പതിപ്പ് നാല് സ്ക്രീനുകളിലും റിലീസ് ചെയ്‍തപ്പോള്‍ മലയാളം പതിപ്പിന് ഒരു സ്ക്രീന്‍ മാത്രമാണ് ഉള്ളത്. നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ചാണ് ഇത്. കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റര്‍ 1 മലയാളം പതിപ്പ് റീ റിലീസ് ചെയ്‍തിരിക്കുന്നത്. 

click me!