പുഷ്പ 2, കൽക്കി, കാന്താരയടക്കം വലിയ ഹിറ്റുകളുടെ രാജേട്ടൻ; ഒടുവിൽ സുമതി വളവിലും, മനംനിറഞ്ഞ് അഭിലാഷ് പിള്ള

Published : May 18, 2025, 09:04 AM IST
പുഷ്പ 2, കൽക്കി, കാന്താരയടക്കം വലിയ ഹിറ്റുകളുടെ രാജേട്ടൻ; ഒടുവിൽ സുമതി വളവിലും, മനംനിറഞ്ഞ് അഭിലാഷ് പിള്ള

Synopsis

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓഡിയോഗ്രാഫർ എംആർ രാജാകൃഷ്ണൻ.

ലയാളത്തിൽ ഇനി വരാനിരിക്കുന്ന സിനിമകളിൽ പ്രതീക്ഷ ഉണർത്തുന്നൊരു സിനിമയാണ് സുമതി വളവ്. ഹൊറൽ ജോണറിലെത്തുന്ന ചിത്രം വിഷ്ണു ശശിശങ്കർ ആണ് സംവിധാനം ചെയ്യുന്നത്. നിലവിൽ സിനിമയുടെ ഫൈനൽ മിക്സിങ് കഴിഞ്ഞിരിക്കുകയാണ്. ഇതോട് അനുബന്ധിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓഡിയോഗ്രാഫർ എംആർ രാജാകൃഷ്ണൻ ആണ് മിക്സിം​ഗ് നിർവഹിച്ചത്. അദ്ദേഹത്തെ ആദ്യമായി കണ്ടതും ശേഷം തന്റെ സിനിമയിൽ എത്തിയതുമായ കാര്യമാണ് അഭിലാഷ് പിള്ള പറയുന്നത്. നമ്മൾ ആഗ്രഹിച്ചാൽ, സ്വപ്നം കണ്ടാൽ, അതിനു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചാൽ, കാലം അത് നമ്മുക്ക് സാധിച്ചു തരും എന്നും അഭിലാഷ് കുറിക്കുന്നു.

"2016ൽ ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ പ്രിയദർശൻ സാറിനോട്‌ കഥ പറയാൻ അവസരം കിട്ടുമോ എന്നറിയാൻ പോയപ്പോൾ സ്റ്റുഡിയോയ്ക്ക് പുറത്ത് ഒരാൾ പ്രിയൻ സാറിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. കൂടെ വന്ന സുഹൃത്തു പറഞ്ഞു അതാണ്‌ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓഡിയോഗ്രാഫർ എംആർ രാജാകൃഷ്ണനെന്ന്., ഒപ്പം എന്ന സിനിമയുടെ ഫൈനൽ മിക്സിങ്‌ ജോലിയുടെ തിരക്കിലായിരുന്നു അന്ന് അവർ രണ്ട് പേരും. പ്രിയൻ സാറുമായി മീറ്റിംഗ് നടക്കാതെ ഞാൻ പുറത്ത് പോകുമ്പോൾ ഉള്ളിൽ ഒരാഗ്രഹം തോന്നി. ഒരിക്കൽ എന്റെ സിനിമയും ഇത് പോലെ രാജേട്ടൻ മിക്സ്‌ ചെയ്തിരുന്നു എങ്കിൽ.. കാലം മുന്നോട്ട് പോയി രാജേട്ടൻ നാഷണൽ അവാർഡ് നേടി ഇന്ത്യയിൽ തന്നെ വലിയ സിനിമകളിൽ രാജേട്ടന്റെ മാജിക്‌ കണ്ടു. പുഷ്പ 2, കൽക്കി, കാന്താരാ  അടക്കം എത്ര വലിയ ഹിറ്റുകൾ. ഇന്ന് സപ്ത സ്റ്റുഡിയോയിൽ ഞങ്ങളുടെ പുതിയ സിനിമ സുമതി വളവിന്റെ ഫൈനൽ മിക്സിങ് രാജേട്ടൻ ചെയ്യുമ്പോൾ ഒപ്പമിരുന്നു ദൈവത്തോട് നന്ദി പറയുന്നു. സുമതി അടക്കം ഞങ്ങളുടെ നാലാമത്തെ സിനിമയിലാണ് രാജേട്ടന്റെ കൈകൾ പതിയുന്നത്. നമ്മൾ ആഗ്രഹിച്ചാൽ സ്വപ്നം കണ്ടാൽ അതിനു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചാൽ കാലം അത് നമ്മുക്ക് സാധിച്ചു തരും", എന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ