'കൂടെയുള്ളവരെ കുറിച്ച് മോശമായി സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും, ഇനിയും അങ്ങനെ തന്നെ'; അഭിലാഷ് പിള്ള

Published : Jan 26, 2023, 09:56 AM ISTUpdated : Jan 26, 2023, 10:01 AM IST
'കൂടെയുള്ളവരെ കുറിച്ച് മോശമായി സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും, ഇനിയും അങ്ങനെ തന്നെ'; അഭിലാഷ് പിള്ള

Synopsis

ഉണ്ണി മുകുന്ദനെയും മാളികപ്പുറം സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. 

മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് വ്ലോ​ഗറുമായുള്ള തർക്കത്തിൽ വിശദീകരണം നൽകിയ ഉണ്ണി മുകുന്ദനെ പിന്തുണച്ച് തിരിക്കഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം കുടുംബത്തെയും, സ്വന്തം കുടുംബം പോലെ കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദൻ ഇന്നലെ പ്രതികരിച്ചതെന്ന് അഭിലാഷ് പറയുന്നു. വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ ഒന്നായി തീയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായി. ഇത് ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം എന്നും അഭിലാഷ് പറയുന്നു. 

കൂടെയുള്ളവരെ കുറിച്ച് മോശമായി ആരെങ്കിലും സംസാരിച്ചാൽ ഉണ്ണി മുകുന്ദൻ പ്രതികരിക്കും അത് മനുഷ്യസഹചമാണ്. അയാൾക്ക്‌ ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും. കാരണം സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ അഭിലാഷ് പിള്ള പറയുന്നു. ഉണ്ണി മുകുന്ദനെയും മാളികപ്പുറം സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. 

അഭിലാഷ് പിള്ളയുടെ വാക്കുകൾ

With u brother Unni Mukundan
സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങൾ തിയേറ്ററിൽ എത്തുന്ന അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ ഒന്നായി തീയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായി, ഇത് ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം. ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി, കുറച്ചു നാളായി ഉണ്ണിയുമായി  അടുത്ത ബന്ധമുള്ള ആളാണ് ഞാൻ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ ആ ഉറപ്പിൽ ഞാൻ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാൾക്ക്‌ ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാൻ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററിൽ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ട.

വ്ലോ​ഗറുമായി ഉണ്ണിമുകുന്ദന്റെ ഫോൺ സംഭാഷണം വൈറൽ; വിശദീകരണവുമായി താരം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന