
ഗായിക അമൃത സുരേഷിന്റെ മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ചാണ് പാപ്പു വളർന്നതെന്നും, ഇന്ന് അതിനെയെല്ലാം അതിജീവിച്ച് കരുത്തോടെ മുന്നേറുന്ന കുഞ്ഞിനെ കാണുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും അഭിരാമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എന്റെ ജീവനായ പാപ്പുമൊൾക്ക് ഈ കുഞ്ഞമ്മയുടെ പിറന്നാൾ ആശംസകൾ. എന്റെ വയറ്റിൽ പിറന്നതല്ലെങ്കിലും, നീ എന്റെ ആദ്യത്തെ കുഞ്ഞ് തന്നെ അല്ലേ... പണ്ട് അമ്മു ചേച്ചി എന്നെ അങ്ങനെ ( my first child ) എന്ന് വിളിക്കുമ്പോൾ അതിന്റെ ആഴം എനിക്ക് മനസ്സിലായിരുന്നില്ല. ഇന്ന് നിന്നെ നോക്കുമ്പോൾ അത് എത്രത്തോളം സത്യമാണെന്ന് ഞാൻ അറിയുന്നു. ചെറിയ പ്രായത്തിൽ ഒരുപാട് കാറ്റും മഴയും കണ്ട കുഞ്ഞാണ് നീ. അതെല്ലാം കടന്ന്, ഇന്ന് അതേ കൊടുങ്കാറ്റിനെ സ്വന്തം ശക്തിയാക്കി വളരുന്ന നിന്നെ കാണുന്നത് അഭിമാനമാണ്. കുഞ്ഞേ, ജീവിതം നിന്നെ എവിടെയൊക്കെ കൊണ്ടുപോയാലും ദൈവം നിന്നെ കാത്തുകൊള്ളട്ടെ. ഒരുപാട് നന്മയും സന്തോഷവും നിറഞ്ഞ ജീവിതം നിനക്കുണ്ടാകട്ടെ. എന്റെ മോള് എത്ര വളർന്നാലും, ഞങ്ങൾക്ക് എന്നും നീ ഈ ചിത്രങ്ങളിലെ കുഞ്ഞുതന്നെ. I love you, എന്റെ പാപ്പുമോളെ
അഭിനയത്തിലൂടെയാണ് അഭിരാമി സുരേഷിന്റെ കരിയര്‍ തുടങ്ങുന്നത്. ഹലോ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസുമാണ് അഭിരാമിക്കുണ്ട്. അവന്തികയ്ക്ക് എന്നും പിന്തുണയും സ്നേഹവുമായി കൂടെയുള്ളയാൾ കൂടിയാണ് അഭിരാമി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ