ഇനി സ്റ്റണ്ടിനും ഓസ്കാര്‍ പുരസ്കാരം: പ്രഖ്യാപനത്തിനിടയില്‍ ശ്രദ്ധ നേടി ഇന്ത്യന്‍ ചിത്രം

Published : Apr 12, 2025, 11:53 AM ISTUpdated : Apr 12, 2025, 11:57 AM IST
ഇനി സ്റ്റണ്ടിനും ഓസ്കാര്‍ പുരസ്കാരം: പ്രഖ്യാപനത്തിനിടയില്‍ ശ്രദ്ധ നേടി ഇന്ത്യന്‍ ചിത്രം

Synopsis

2027-ലെ ഓസ്കാർ പുരസ്കാരങ്ങൾ മുതൽ സിനിമകളിലെ മികച്ച ആക്ഷൻ രംഗങ്ങൾക്ക് അവാർഡ് നൽകാൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് തീരുമാനിച്ചു. 

ഹോളിവുഡ്: അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഒടുവില്‍‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ഓസ്കാര്‍ പുരസ്കാരങ്ങളുടെ 100ാം വാര്‍ഷികമാണ് 2027ല്‍.

ചലച്ചിത്രനിർമ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീർഘകാലമായി ഉള്‍പ്പെട്ടവരായിട്ടും. എന്നാൽ വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമായ സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം എന്നാണ് അക്കാദമി പറയുന്നത്. 

"സിനിമയുടെ ആദ്യകാലം മുതൽ, സ്റ്റണ്ട് ഡിസൈൻ ചലച്ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. ഈ സാങ്കേതിക,സർഗ്ഗാത്മക കലാകാരന്മാരുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങളെ ആദരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഈ സുപ്രധാന അവസരത്തിൽ സ്വന്തമാക്കുവാന്‍ നടത്തുന്ന അവരുടെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു." അക്കാദമി സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

2027-ൽ  നൂറാമത് അക്കാദമി അവാർഡ് നിയമങ്ങളിൽ ആദ്യത്തെ സ്റ്റണ്ട് അവാർഡിനുള്ള യോഗ്യതയും വോട്ടിംഗ് നടപടിക്രമങ്ങളും വിശദീകരിക്കുമെന്ന് അക്കാദമി അറിയിച്ചു.

അതേ സമയം ഈ പ്രഖ്യാപനത്തിനൊപ്പം അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ട ഫോട്ടോയില്‍ 3 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഷേൽ യോയുടെ എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, രാം ചരണും ജൂനിയർ എൻ‌ടി‌ആറും അഭിനയിച്ച രാജമൌലി ചിത്രം ആർ‌ആർ‌ആർ, ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ എന്നിവയാണ് അവ.

ഇതില്‍ രാംചരണും രാജമൌലിയും നന്ദി പറഞ്ഞ് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023ല്‍ ആര്‍ആര്‍ആര്‍ മികച്ച് ഗാനത്തിനുള്ള ഓസ്കാര്‍ നേടിയിരുന്നു. 

ഓസ്കാര്‍ പോലുള്ള സില്ലി അവാര്‍ഡുകള്‍ അമേരിക്ക കൈയ്യില്‍ വച്ചോട്ടെ, നമ്മുക്ക് നാഷണല്‍ അവാര്‍ഡുണ്ടല്ലോ:കങ്കണ

ഓസ്‌കാർ ജേതാവായ പലസ്തീൻ സംവിധായകന്‍ വെസ്റ്റ് ബാങ്കിൽ വച്ച് ആക്രമിക്കപ്പെട്ടു, പിന്നാലെ അറസ്റ്റും

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍