ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ പരാതി നൽകിയിട്ടില്ല, ഒരു ചിത്രത്തിന് പ്രത്യേക പരിഗണനയില്ലെന്നും രഞ്ജിത്ത്

Published : Dec 14, 2022, 03:54 PM IST
ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ പരാതി നൽകിയിട്ടില്ല, ഒരു ചിത്രത്തിന് പ്രത്യേക പരിഗണനയില്ലെന്നും രഞ്ജിത്ത്

Synopsis

പ്രതിഷേധിച്ചവർക്കെതിരെ വാക്കാലോ എഴുതിയോ പരാതി നൽകിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

തിരുവനന്തപുരം : ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. വിമർശനങ്ങളിൽ കാര്യമില്ല. റിസർവേഷൻ  രീതി  ഫലപ്രദമാണെന്നും രഞ്ജിത്ത്  ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരിൽ ഒരാൾക്ക്  ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പ്രതിഷേധിച്ചവർക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നൽകിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

 ഐഎഫ്എഫ്‍കെയിൽ സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവർക്ക് എതിരെ അന്യായമായി സംഘം ചേർന്നതിന് പൊലീസ് കേസെടുത്തിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. സിനിമക്ക് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നും ചിത്രത്തിന്‍റെ പ്രദർശനത്തിന് വൻ തിരക്കായിരുന്നു.

Read More : അര്‍ജന്‍റൈന്‍ വിജയം കണ്ടതും ക്യൂവില്‍! നന്‍പകലിന്‍റെ അവസാന പ്രദര്‍ശനത്തിന് അര്‍ധരാത്രി മുതല്‍ കാത്തുനില്‍പ്പ്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്