Valimai teaser : ആക്ഷനില്‍ ത്രസിപ്പിക്കാൻ അജിത്തിനൊപ്പം ഹുമ ഖുറേഷിയും, 'വലിമൈ' വീഡിയോ

Web Desk   | Asianet News
Published : Feb 16, 2022, 09:12 PM IST
Valimai teaser : ആക്ഷനില്‍ ത്രസിപ്പിക്കാൻ അജിത്തിനൊപ്പം ഹുമ ഖുറേഷിയും, 'വലിമൈ' വീഡിയോ

Synopsis

തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി തിയറ്ററുകളില്‍ ആവേശമാകാൻ 'വലിമൈ'.

അജിത്ത് (Ajith) നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി (Valimai Movie) നാളുകളേറെയായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട്. ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി ഓരോ ദിവസവും പുതിയ ടീസര്‍ പുറത്തുവിടുകയാണ് 'വലിമൈ'യുടെ പ്രവര്‍ത്തകര്‍. ഇന്നിതാ 'വലിമൈ' ഒരു തകര്‍പ്പൻ ആക്ഷൻ ചിത്രമാകും എന്ന് അടിവരയിടുന്ന മറ്റൊരു പ്രൊമൊ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുന്നു.

'വലിമൈ'യിലെ നായിക ഹുമ ഖുറേഷിക്കും ആക്ഷൻ രംഗങ്ങളുണ്ടെന്നാണ് പുതിയ പ്രൊമൊ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.  ബൈക്ക് ചേസ് അടക്കുള്ള ത്രില്ലിംഗ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  'വലിമൈ'യുടെ പുതിയ  വീഡിയോയും എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്. 

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Read More : ബൈക്ക് ചേസ് രംഗങ്ങള്‍ ആവേശത്തിലാക്കും, 'വലിമൈ'യുടെ പുതിയ പ്രൊമൊ

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക്  പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.

'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു.ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 

മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. ഇത്തവണ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളുണ്ടെന്ന് ദിനേശ് പറഞ്ഞതായി 'തല'യുടെ ആരാധകക്കൂട്ടായ്‍മയുടെ സാമൂഹ്യമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാക്കിയത്. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ മോഹൻലാല്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, കോടികള്‍ കൊയ്യാൻ വീണ്ടും
'എന്താണ് സൗന്ദര്യത്തിന്റെ സീക്രട്ട്?'; ചര്‍ച്ചയായി അമേയുടെ മറുപടി