'അവള്‍ കണ്ടെത്തിയയാള്‍ മിടുക്കനാണ്', മകളുടെ വിവാഹ തിയ്യതി പുറത്തുവിട്ട് ആമിര്‍ ഖാൻ

Published : Oct 11, 2023, 11:40 AM IST
'അവള്‍ കണ്ടെത്തിയയാള്‍ മിടുക്കനാണ്', മകളുടെ വിവാഹ തിയ്യതി പുറത്തുവിട്ട് ആമിര്‍ ഖാൻ

Synopsis

മകള്‍ ഇറാ ഖാന്റെ വരനെ കുറിച്ച് ആമിര്‍ ഖാൻ.  

ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകൻ ഇറാ ഖാനും പ്രേക്ഷകര്‍ക്ക് സുപരിചതയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ആമിറിന്റെ മകള്‍ ഇറാ ഖാൻ. ഇറാ ഖാനും കാമുകൻ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാൻ മകളുടെ വിവാഹം എന്നായിരിക്കും എന്ന് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

വിവാഹം ജനുവരി മൂന്നിനായിരിക്കും നടക്കുകയെന്ന് ബോളിവുഡ് നടൻ ആമിര്‍ ഖാൻ വ്യക്തമാക്കി. വരൻ അവള്‍ തെരഞ്ഞെടുത്ത ആളാണ്. ഫിസിക്കല്‍ ട്രെയിനറാണ് അവൻ.  ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവള്‍ തെരഞ്ഞെടുത്തതില്‍ എന്തായാലും താൻ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ് എന്നും ബോളിവുഡ് താരം ആമിര്‍ ഖാൻ വ്യക്തമാക്കി.

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. സിതാരെ സമീൻ പാര്‍ എന്ന ചിത്രത്തിലാണ് ഇനി നായകനാകുകയെന്ന് ആമിര്‍ ഖാൻ വ്യക്തമാക്കി. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീൻ പാര്‍ എന്നും നടൻ ആമിര്‍ ഖാൻ വ്യക്തമാക്കി. എട്ടു വയസുകാരനായ ഇഷാന്റെയും അധ്യാപകന്റെയും കഥ പ്രമേയമായ താരെ സമീൻ പാറിന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിറിന്റെ ലാല്‍ സിംഗ് ഛദ്ദ സംവിധാനം അദ്വൈത് ചന്ദനാണ് നിര്‍വഹിച്ചത്. സത്യജിത്ത് പാണ്ഡെയാണ് ഛായാഗ്രാഹണം. കരീന കപൂര്‍ ആമിറിന്റെ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. ചിത്രം നിര്‍മിച്ചതും ആമിര്‍ ഖാനാണ്. പല പ്രായങ്ങളിലായിട്ടായിരുന്നു ആമിര്‍ ചിത്രത്തിലുണ്ടായിരുന്നത്. സംഗീതം നിര്‍വബിച്ചത് പ്രിതം ആണ്.

Read More: മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ