സിനിമ രംഗത്ത് നിന്നും ഇടവേളയോ?; ലണ്ടനില്‍ മൂന്ന് വര്‍ഷത്തെ കോഴ്സിന് ചേര്‍ന്ന് സാനിയ

Published : Oct 11, 2023, 10:39 AM ISTUpdated : Oct 11, 2023, 10:40 AM IST
സിനിമ രംഗത്ത് നിന്നും ഇടവേളയോ?; ലണ്ടനില്‍ മൂന്ന് വര്‍ഷത്തെ കോഴ്സിന് ചേര്‍ന്ന് സാനിയ

Synopsis

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. 

കൊച്ചി: സിനിമ രംഗത്ത് നിന്നും മോഡലിംഗില്‍ നിന്നും ഇടവേളയെടുത്ത് ലണ്ടനില്‍ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. മൂന്ന് വര്‍ഷത്തെ ബിഎ ഒണേഴ്സ് ആക്ടിംഗ് ആന്‍റ് പെര്‍ഫോമന്‍സ് കോഴ്സിനാണ് സാനിയ ചേര്‍ന്നിരിക്കുന്നത്. ഏറെ പാരമ്പര്യമുള്ള ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ടിസാണ് സാനിയ കോഴ്സ് ചെയ്യുന്നത്. 167 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.

സാനിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യൂണിവേഴ്സിറ്റി ഐഡി കാര്‍ഡ് പങ്കുവച്ച് പഠനത്തിന് ചേര്‍ന്ന കാര്യം വ്യക്തമാക്കിയത്. 2026 ജൂണ്‍ വരെയാണ് കോഴ്സ്. എന്നാല്‍ ഒഴിവ് സമയത്ത് സിനിമ രംഗത്ത് തുടരുമോ താരം എന്ന് വ്യക്തമാക്കുന്നില്ല. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് വരവറിയിച്ചത്. 

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ 'ബാല്യകാല സഖി'യിലൂടെ ആണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ഡാൻസിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണിത്. 

അതേസമയം, ക്വീൻ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ചവർ പലരും പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ അടുത്തിടെ പറഞ്ഞിരുന്നു. "എന്റേതൊരു മിഡിൽ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയിൽ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യൾ മീഡിയയിലെ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. 

ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‌ സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്‍റെ കൂടെ അഭിയിച്ച പലർക്കും സിനിമകൾ കിട്ടാൻ തുടങ്ങി. ആ സിനിമയിൽ ലീഡ് റോൽ ചെയ്തത് ഞാൻ ആയിരുന്നു. എന്നാൽ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകൾ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോള്‍ ഞാൻ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്നം. അതോ അഭിനയമാണോ പ്രശ്നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി", എന്നാണ് സാനിയ പറഞ്ഞത്.

ആമിർ ഖാന്‍റെ പുതിയ ചിത്രം ' സിതാരെ സമീൻ പർ': താരേ സമീൻ പറുമായി ബന്ധമുണ്ടെന്ന് ആമിര്‍.!

വീണ്ടും 'ബോട്ടോക്സ്' വിദ്യയോ; ചര്‍ച്ചയായി ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍.!

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം