പുത്തൻ ശൈലിയില്‍ ഒരു ചിത്രം, ബോളിവുഡില്‍ വീണ്ടും ഹിറ്റിനായി ആമിര്‍ ഖാൻ

Published : Oct 05, 2024, 02:10 PM ISTUpdated : Oct 17, 2024, 01:58 PM IST
പുത്തൻ ശൈലിയില്‍ ഒരു ചിത്രം, ബോളിവുഡില്‍ വീണ്ടും ഹിറ്റിനായി ആമിര്‍ ഖാൻ

Synopsis

നടൻ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആമിര്‍. ബോളിവുഡിന്റെ ആമിര്‍ നായകനാകുന്ന ഓരോ ചിത്രവും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാജ്‍കുമാര്‍ സന്തോഷിയുടെ ഒരു പുതിയ ചിത്രത്തിലും ആമിര്‍ നായകനാകുന്നുവെന്ന സൂചനകള്‍ ചര്‍ച്ചയായിരുന്നു. കോമിക് സ്വഭാവത്തിലുള്ള ഒരു ചിത്രമായിരിക്കും താരത്തിന്റേത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇനി ആമിര്‍ നായകനാകുക ചാര്‍ ദിൻ കി സിന്ദഗിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും പുതുമായര്‍ന്ന ഒരു പ്രമേയമാണ് സംവിധായകൻ ആമിറിനായി കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണെന്നത് താരത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Read More: 'ഇമോജിയില്‍ മാറ്റമോ?', ഇതാ വേട്ടയ്യന്റെ ആദ്യ റിവ്യു, സസ്‍പെൻസുമായി അനിരുദ്ധ് രവിചന്ദര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ