
മലയാളികൾക്ക് ഏറെ സുപരിതിനായ തെന്നിന്ത്യന്‍ താരങ്ങളിൽ ഒരാളാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൂടെയാണ് നടൻ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയത്. ചിത്രത്തിലെ മൂസക്കുട്ടി
എന്ന കഥാപാത്രത്തിലൂടെ ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ സജീവമല്ലാത്ത അബ്ബാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വിവരമാണ് പുറത്തുവരുന്നത്.
'ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താൻ ഞാൻ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലെത്തണം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി”, എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, നിരവധി ആളുകൾ ആണ് നടന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഓഗസ്റ്റ് 23ന് തന്റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയെന്ന് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'സിനിമ വ്യവസായം തകർന്നു നിന്ന കാലത്ത് ഷക്കീലയെ ഉപയോഗിച്ച് രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല'
90കളിൽ പുറത്തിറങ്ങിയ 'കാതൽ ദേശം' എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെ നിരവധി സ്ത്രീ ആരാധകരെ സ്വന്തമാക്കുകയും ഒരു ചോക്ലേറ്റ് ഹീറോ പരിവേഷം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചില സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചും അബ്ബാസ് കയ്യടിനേടിയിരുന്നു.