ബച്ചൻ കുടുംബവുമായി പിണക്കം, അഭിഷേകിനൊപ്പം ഫോട്ടോയെടുക്കാതെ നടി ഐശ്വര്യ റായ്, അംബാനി വിവാഹത്തിലും ഭിന്നത

Published : Jul 13, 2024, 12:56 PM IST
ബച്ചൻ കുടുംബവുമായി പിണക്കം, അഭിഷേകിനൊപ്പം ഫോട്ടോയെടുക്കാതെ നടി ഐശ്വര്യ റായ്, അംബാനി വിവാഹത്തിലും ഭിന്നത

Synopsis

അഭിഷേക് ബച്ചന്റെ കുടുംബത്തില്‍ ഭിന്നതയോ?.

വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും ആഢംബര വിവാഹത്തിന്റെ വിശേഷണങ്ങളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി രസത്തിലല്ല താരം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അമിതാഭ് ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്. മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹത്തിന് പോസ് ചെയ്‍തത്. ഇതാണ് വലിയ ചര്‍ച്ചയായി മാറിയത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി ഇടപെഴുകാനും താരം മടി കാണിച്ചത്രേ. അമിതാഭ് ബച്ചൻ കുടുംബത്തില്‍ കാര്യമായി എന്തോ പ്രശ്‍നങ്ങളുണ്ടെന്നാണ് സംസാരം. അഭിഷേക് ബച്ചനും ഐശ്വര്യാ റായിയുടെയും വിവാഹ ബന്ധം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ജയാ ബച്ചനുമായി ഐശ്വര്യ സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ താരം മാറി താമസിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

പൊന്നിയിൻ സെല്‍വനാണ് ഐശ്വര്യ റായിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായി മാറിയതും ചര്‍ച്ചയായതും. സംവിധാനം നിര്‍വഹിച്ചത് മണിരത്നവും ആണ്. മികച്ച അഭിപ്രായമാണ് പൊന്നിയിൻ സെല്‍വൻ സിനിമ നേടിയത് എന്നായിരുന്നു അഭിപ്രായങ്ങള്‍. ഐശ്വര്യ റായ് നിര്‍ണായകമായിരുന്നു ചിത്രത്തില്‍.

ഐശ്വര്യ റായി ഇരട്ട റോളിലാണ് ചിത്രത്തില്‍ എത്തിയത്. നന്ദിനിയായും ഊമൈ റാണിയായും ഐശ്വര്യ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ പൊന്നിയിൻ സെല്‍വൻ രണ്ട് ഭാഗമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രമായിട്ടായിരുന്നു താരം പ്രധാനമായും ഉണ്ടായിരുന്നത്. തിരക്കഥയിലും മണിരത്നം പങ്കാളിയപ്പോള്‍ ആഗോള കളക്ഷനിലും വൻ നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്.

Read More: സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്