ഡെയ് എന്നടാ ഇത് ? അന്യനിൽ കൈവയ്ക്കല്ലേ..; ഇന്ത്യൻ 2 റിലീസിന് പിന്നാലെ ഷങ്കറിന് ട്രോൾ പൂരം

Published : Jul 13, 2024, 10:49 AM IST
ഡെയ് എന്നടാ ഇത് ? അന്യനിൽ കൈവയ്ക്കല്ലേ..; ഇന്ത്യൻ 2 റിലീസിന് പിന്നാലെ ഷങ്കറിന് ട്രോൾ പൂരം

Synopsis

കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ 2 റിലീസ് ചെയ്തത്.

രിടവേളയ്ക്ക് ശേഷം തമിഴ് ഇന്റസ്ട്രിയിൽ നിന്നും റിലീസ് ചെയ്ത ബി​ഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2. സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ഇന്ത്യന്റെ രണ്ടാം ഭാ​ഗത്തിനായി ഓരോ സിനിമാസ്വാദകരും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പുകളും ഹൈപ്പുകളും വെറുതെ ആയെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംവിധായകൻ ഷങ്കറിനെതിരെ വൻ തോതിൽ ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഒപ്പം കമൽഹാസന്റെ ചില ​ഗെറ്റപ്പുകൾക്കും. 

കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ 2 റിലീസ് ചെയ്തത്. പ്രേക്ഷക പ്രതികരണം അനുസരിച്ച് ചിത്രം ഫ്ലോപ്പായെന്ന് അറിഞ്ഞതിന് പിന്നാലെ ഷങ്കർ സംവിധാനം ചിത്രങ്ങളുടെ രണ്ടാം ഭാ​ഗങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടിയാണ് ഓരോ ട്രോളുകളും പുറത്തുവരുന്നത്. പ്രത്യേകിച്ച് യന്തിരന്റെ രണ്ടാം ഭാ​ഗമായ 2.0 ഉൾപ്പടെയുള്ള ചിത്രങ്ങളെ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ വിക്രമിന് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ച അന്യൻ സംവിധാനം ചെയ്തത് ഷങ്കറാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എടുക്കാൻ ശ്രമിക്കരുതെന്ന് അപേക്ഷിക്കുകയാണ് ഒരു വിഭാ​ഗം പ്രേക്ഷകർ. 

സേനാപതി എന്ന മാസ് കഥാപാത്രത്തെ ഷങ്കർ വെറും കാരിക്കേച്ചറാക്കിയത് എന്തിനെന്ന് ചോദിച്ച് വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒരു ഫൈറ്റ് സീക്വൻസിൽ ഇന്ത്യൻ തത്തയുടെ സിക്സ് പാക്ക് കാണിക്കുന്ന  വിചിത്രമായ ആശയം ഷങ്കറിനെപ്പോലെയുള്ള ഒരു സംവിധായകന്റെ ആശയമാണോ എന്ന് പോലും നെറ്റിസൺസ് ചോദിക്കുന്നുണ്ട്. 

അതേസമയം, വൻ ഹൈപ്പ് ലഭിച്ച ചിത്രം ആയത് കൊണ്ട് തന്നെ ആദ്യദിനം മികച്ച കളക്ഷൻ ഇന്ത്യൻ 2 നേടുമെന്നാണ് വിലയിരുത്തലുകൾ. ആദ്യദിനം ഇന്ത്യയിൽ നിന്നുമാത്രം 26 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

അമ്പമ്പോ ഇതാരാ സന്തൂർ മമ്മിയോ? നടി പ്രേമിയുടെ റീൽ കണ്ട് ആശ്ചര്യപ്പെട്ട് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ