
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial). മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. പരമ്പരയിലെ അഭിനേതാക്കള്‍ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെതന്നെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് കിട്ടാറുള്ളത്. താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. യുട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സാന്ത്വനത്തില്‍ 'കണ്ണനാ'യെത്തുന്ന അച്ചു സുഗന്ധ് (Achu Sughand). താന്‍ ഭാവിയില്‍ സിനിമ എടുക്കാനായി ഉദ്ദേശിക്കുന്ന കഥകള്‍ തമാശയെന്നോണം പലപ്പോഴായി അച്ചു സുഗന്ധ് പങ്കുവയ്ക്കാറുണ്ട്. അച്ചുസുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ ഏറ്റവും പുതിയ ഹോളിവുഡ് ലെവല്‍ കഥ പുറത്തുവിട്ടിരിക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായിട്ടുള്ള ഗോപിക അനിലിന്റെയും ('അഞ്ജലി'), 'അഞ്ജലി'യുടെ അച്ഛന്‍ കഥാപാത്രമായിട്ടുള്ള യതികുമാറുമാണ് ('ശങ്കരന്‍') വീഡിയോയില്‍ ഉള്ളത്. ഇവര്‍ ഇരുവരുമാണ് പുതിയ ഓസ്‌കര്‍ ലെവല്‍ സിനിമയില്‍ ഉള്ളതെന്നാണ് അച്ചു പറയുന്നത്.
'അനാക്കോണ്ടയിൽ നായകനാകാൻ മോഹിച്ച നീർക്കോലിയുടെ കഥ'
'ഏതോ ഒരു നാട്ടിലുള്ള ഒരു നീര്‍ക്കോലി, അനാക്കോണ്ട സിനിമ കണ്ട് ഇന്‍സ്പിരേഷന്‍ ആയി നടനാകാന്‍ നടക്കുകയാണ്. പലരും തളര്‍ത്തുന്നുണ്ടെങ്കിലും ആ നീര്‍ക്കോലി നടനാകാന്‍ തന്നെ തീരുമാനിച്ച് അവസരങ്ങള്‍ തേടി നടക്കുന്നു. അതുപോലെതന്നെ ഡൈനോസേഴ്‌സ് സിനിമ കണ്ട് ഇന്‍സ്‍പിരേഷനായി നടക്കുന്ന ഒരു ലെജന്ഡ് പല്ലിയുമുണ്ട്. ജീവിതത്തിന്റെ ഏതോ കോണില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയാണ്. പരസ്‍പരം സങ്കടങ്ങളെല്ലാം പറഞ്ഞും കേട്ടും ഇരുവരും വീണ്ടും യാത്രയാകുന്നു. സിനിമയുടെ അവസാനം നീര്‍ക്കോലി, അനാക്കോണ്ടയായി അഭിനയിച്ച് തകര്‍ക്കുകയാണ്. പക്ഷെ അവിടേയും നീര്‍ക്കോലി പല്ലിയെ മറക്കുന്നില്ല. അടുത്ത പടത്തില്‍ പല്ലിയാണ് മെയിന്‍ എന്ന് എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു.'
ഈ കഥയിലെ പ്രധാന കഥാപാത്രമായ നീര്‍ക്കോലിയെ അവതരിപ്പിക്കുന്നത് ഗോപിക അനിലും പല്ലിയായി എത്തുന്നത് യതികുമാറുമാണ്. തല്ലാതെ വിട്ടത് ഭാഗ്യം എന്നുപറഞ്ഞ് അച്ചു സുഗന്ധ് പങ്കുവച്ച യൂട്യൂബ് വീഡിയോ തരംഗമായിക്കഴിഞ്ഞു. കാസ്റ്റിംഗും, ഏങ്ങനെ അഭിനയിക്കണം എന്നെല്ലാം അച്ചു സുഗന്ധ് വ്യക്തമാക്കുമ്പോള്‍, അച്ചുവിന് ഇപ്പോള്‍ തല്ലുകിട്ടും എന്ന് കാഴ്ച്ചകാര്‍ക്കും തോനുന്നുണ്ട്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് ഗോപികയാണ്. ആ ഷൂട്ട് ചെയ്യുന്നത് ഒഴിവാക്ക്, ക്യാമറ ഓഫാക്ക് എന്നെല്ലാം യതികുമാര്‍ പറയുന്നുണ്ടെങ്കിലും ഗോപിക ഷൂട്ട് തുടരുകയാണ്. അച്ചുവിനെ സെറ്റില്‍ എങ്ങനെ സഹിക്കുന്നു എന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. കൂടാതെ അടുത്ത ഓസ്‌ക്കാര്‍ ഈ സിനിമയ്ക്കായിരിക്കുമെന്നും തമാശയായി പലരും കമന്റ് ചെയ്യുന്നുണ്ട്. ആരാധകരുടെ നല്ല കമന്റാണ് വീഡിയോയ്ക്ക് കിട്ടുന്നത്.
Read More : 'ദാസനും' 'വിജയ'നും 'ജോജി'യും 'നിശ്ചലും' 'ബാലനും' 'അശോക് രാജും' മറ്റ് ചില കുട്ടുകാരും