വെബ് സീരിസ് '1000 ബേബീസി'ലും തിളങ്ങി നടന്‍ ആദില്‍ ഇബ്രാഹിം

Published : Oct 20, 2024, 10:37 PM IST
വെബ് സീരിസ് '1000 ബേബീസി'ലും തിളങ്ങി നടന്‍ ആദില്‍ ഇബ്രാഹിം

Synopsis

നടൻ ആദിൽ ഇബ്രാഹിം 1000 ബേബീസ് എന്ന വെബ് സീരീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 

കൊച്ചി: അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത വെബ് സീരീസ് 1000 ബേബീസിലും മികച്ച പ്രകടനം കാഴ്ച വെച്ച് നടന്‍ ആദില്‍ ഇബ്രാഹിം.സംവിധായകൻ നജീം കോയ ഒരുക്കിയ ചിത്രമാണ് 1000 ബേബീസ്. ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമയിലെത്തിയ ആദില്‍ വളരെ വേഗത്തിലാണ് സിനിമയില്‍ ശ്രദ്ധേയനായി മാറിയത്. 

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ ആദില്‍ ചെയ്തിട്ടുണ്ട്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത 1000 ബേബീസില്‍ എസ്.ഐ മുഹമ്മദ് അന്‍സാരി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആദില്‍ അഭിനയിച്ചത്. റഹ്മാനൊപ്പമുള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് ആദില്‍. 1000 ബേബീസ് കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറുന്ന കഥാപാത്രം കൂടിയാണ് ആദില്‍ ഇബ്രാഹിം. 

സീരിസിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമെന്ന് ആദിൽ പറഞ്ഞു. ഒരു കുറ്റന്വേഷണ ത്രില്ലർ തന്നെയാണ് ചിത്രം. റഹ്മാൻ, സഞ്ജു ശിവരാം, നീന ഗുപ്ത, അശ്വിൻ കുമാർ തുടങ്ങി ഓരോ എപ്പിസോഡിലും ഓരോരോ പുതിയ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളിലും ആദിൽ പ്രശസ്തനാണ് ആദില്‍  ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 

2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ്. നിര്‍ണായകം, കാപ്പി തുരുത്ത്, അച്ചായന്‍സ്, ഹലോ ദുബായ്ക്കാരന്‍, ലൂസിഫർ, മോഹൻകുമാർ ഫാൻസ്, കല്ല്യാണിസം, സുഖമായിരിക്കട്ടെ, ചെരാതുകൾ  തുടങ്ങി പാലും പഴവും, കള്ളം എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിൽ ആദിൽ അഭിനയിച്ചു.

ആര്യ ഭുവനേന്ദ്രൻ കഥ -തിരക്കഥ - സംഭാഷണം നിർമ്മാണം എന്നിവ നിർവഹിച്ച് പ്രമുഖ സംവിധായകൻ അനുറാം ഒരുക്കുന്ന 'കള്ളം' എന്ന ചിത്രത്തിൽ നായകൻ ആദിൽ ഇബ്രാഹിം ആണ്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. മഴവില്‍ മനോരമ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ അവതാരകന്‍ ആദിലായിരുന്നു.

'സീന്‍ ഐറ്റം', 'റഹ്‍മാന്‍റെ തിരിച്ചുവരവ്'; വന്‍ പ്രേക്ഷക പ്രതികരണങ്ങളുമായി '1000 ബേബീസ്'

'1000 ബേബീസ്' ഒടിടിയില്‍; സൈക്കോളജിക്കല്‍ ത്രില്ലര്‍ മലയാളത്തിനൊപ്പം മറ്റ് 6 ഭാഷകളിലും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ
കന്നഡ താരരാജാക്കന്മാരുടെ '45'; മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ