മോഹൻലാലിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം, വിഡാ മുയര്‍ച്ചി പോസ്റ്റര്‍ പുറത്ത്

Published : Aug 16, 2024, 03:56 PM IST
മോഹൻലാലിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം, വിഡാ മുയര്‍ച്ചി പോസ്റ്റര്‍ പുറത്ത്

Synopsis

നിഖില്‍ നായരാണ് അജിത്ത് കുമാര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നടൻ നിഖില്‍ നായരുടെയും ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പോസ്റ്റര്‍.

സുചിത്രാ മോഹൻലാലിന്റെ കുടുംബാംഗമാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്ന നടൻ നിഖില്‍ നായര്‍. ഹോളിവുഡില്‍ നിന്നുള്ള  1997ലെ ബ്രേക്ക്ഡൗണിന്റെ ഫോട്ടോകളും അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചി സിനിമയിലെ പോസ്റ്ററുകളും ആരാധകര്‍ താരതമ്യം ചെയ്യുന്നുണ്ട്. അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: തങ്കലാൻ പ്രമോഷൻ ഉപേക്ഷിച്ചു, എന്നിട്ടും കളക്ഷൻ ഞെട്ടിക്കുന്നത്, കേരളത്തില്‍ റിലീസിന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി