പൊലീസിനെ പരിഹസിച്ചുള്ള ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്ത ബോളിവുഡ് താരം അറസ്റ്റില്‍

By Web TeamFirst Published Jul 18, 2019, 7:53 PM IST
Highlights

മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോ, മുസ്‍ലിം സമുദായത്തിലുള്ളവര്‍ പകരം ചോദിക്കണമെന്ന ആഹ്വാനത്തോടെ പങ്കുവച്ചതിനാണ് അറസ്റ്റ് 

മുംബൈ: പൊലീസിനെ പരിഹസിച്ചുള്ള ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്ത ബോളിവുഡ് നടന്‍ അറസ്റ്റില്‍. വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് നടന്‍ അജാസ് ഖാന്‍ അറസ്റ്റിലായത്. മുംബൈ സൈബര്‍ പൊലീസാണ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മാധ്യമത്തില്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

ബൈക്ക് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോയാണ് അജാസ് ഖാന്‍ പങ്കുവച്ചത്. മുസ്‍ലിം സമുദായത്തിലുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നായിരുന്നു വീഡിയോയിലെ ആഹ്വാനം. 

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തരായ ടീം 7നാണ് വീഡിയോ ചെയ്തത്. പൊലീസിനെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു. വാറന്‍റ് ഇല്ലേ പൊലീസേയെന്ന കുറിപ്പോടെയായിരുന്നു വീഡിയോ അജാസ് ഖാന്‍ റീ പോസ്റ്റ് ചെയ്ത്. ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം. 

click me!