'ദളപതി 68'ന് റെക്കോർഡ് പ്രതിഫലം ! വിജയ്ക്ക് ഒപ്പം എത്തില്ലെങ്കിലും 'എകെ 63'ൽ അജിത്തിനും കോടികൾ

Published : Dec 06, 2023, 11:18 AM ISTUpdated : Dec 06, 2023, 11:23 AM IST
'ദളപതി 68'ന് റെക്കോർഡ് പ്രതിഫലം ! വിജയ്ക്ക് ഒപ്പം എത്തില്ലെങ്കിലും 'എകെ 63'ൽ അജിത്തിനും കോടികൾ

Synopsis

അജിത്ത്, വിജയ് ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. 

ക്കാലത്ത് സിനിമാ മേഖലയിൽ കണക്കുകളുടെ ആഘോഷമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എത്ര നേടി, ശേഷം എത്ര നേടി, ക്ലോസിം​ഗ് കളക്ഷൻ എന്നിങ്ങനെ പോകുന്നു കണക്കുകൾ. 100, 200, 500, 1000 കോടി ക്ലബ്ബുകൾ ഇന്ത്യൻ സിനിമാ മേഖലയിൽ തകർത്തോടുമ്പോൾ, പ്രേക്ഷകർക്ക് അറിയാൻ കൗതുകമുള്ളൊരു കാര്യമാണ് താരങ്ങളുടെ പ്രതിഫലം. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്നത് തമിഴകത്തിന്റെ സൂപ്പർ താരങ്ങളായ അജിത്ത്, വിജയ് എന്നിവരുടെ പ്രതിഫല വിവരമാണ്. അതും പുതിയ രണ്ട് ചിത്രങ്ങളുടേത്. 

അജിത്തിന്റെ 63മത്തെ ചിത്രമാണ് വിടാമുയർച്ചി. ഇതിലേക്കായി അജിത്ത് വാങ്ങിക്കുന്ന പ്രതിഫലം 165 കോടി ആണെന്ന് തമിഴ് എന്റർടെയ്ന്റ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 175 കോടിയാണ് നടൻ സിനിമയ്ക്കായി വാങ്ങിക്കുക എന്നായിരുന്നു റിപ്പോർട്ട്. 

അജിത്തിന്റെ പ്രതിഫലത്തോടൊപ്പം ചർച്ച ചെയ്യപ്പെടുന്നൊരു പ്രതിഫലമാണ് വിജയിയുടേത്. ദളപതി 68ലേക്കായി വിജയ് വാങ്ങിക്കുന്നത് റെക്കോർഡ് പ്രതിഫലം ആണെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. 200 കോടിയാണ് വിജയിയുടെ പ്രതിഫലം. റിപ്പോർട്ട് പ്രകാരം ആണെങ്കിൽ നിലവിൽ വൻ പ്രതിഫലം വാങ്ങിക്കുന്ന തമിഴ് താരമാകും വിജയ്. അവസാനം പുറത്തിറങ്ങിയ ലിയോയിൽ 120 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം എന്നായിരുന്നു റിപ്പോർട്ട്. ജയിലറിൽ രജനികാന്ത് വാങ്ങിയത് 110 കോടിയും. 

'​തയ്യൽക്കാരിക്ക് അളവ് തെറ്റി..'; ഗ്ലാമറസ് ലുക്കിൽ സാനിയ, പോസ്റ്റിന് താഴെ വൻ വിമർശനം

അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.  മാര്‍ക്ക് ആന്‍റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രറിന്റെ പുതിയ സിനിമയിലും അജിത്ത് ഒപ്പുവെച്ചു എന്നാണ് വിവരം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 68. ഇതിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്