അവതാരപ്പിറവിയെടുത്ത് അവൻ വരുന്നു, 'വാലിബൻ'; കട്ട വെയ്റ്റിങ്ങിൽ ആരാധകർ, സമീപകാലത്ത് ഇതാദ്യം..!

Published : Dec 06, 2023, 07:46 AM ISTUpdated : Dec 06, 2023, 07:50 AM IST
അവതാരപ്പിറവിയെടുത്ത് അവൻ വരുന്നു, 'വാലിബൻ'; കട്ട വെയ്റ്റിങ്ങിൽ ആരാധകർ, സമീപകാലത്ത് ഇതാദ്യം..!

Synopsis

മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും.

രു സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രമോഷൻ മെറ്റീരിയലുകൾ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഫസ്റ്റ് ലുക്ക്, ടീസർ, ട്രെയിലര്‍ തുടങ്ങിയവ. ഇത്തരം പ്രമോഷൻ മെറ്റീരിയലുകളിലൂടെ ഒരു സിനിമയെ റിലീസിന് മുൻപ് തന്നെ ഏറെക്കുറെ വിലയിരുത്താൻ സാധിക്കും. ഇവയ്ക്കായി ഏറ്റവും പ്രതീക്ഷയോടും ആകാംക്ഷയോടും ആകും ആരാധകർ കാത്തിരിക്കാറുള്ളതും. അത്തരത്തിൽ ഒരു കാത്തിരിപ്പിന് ഇന്ന് വിരാമം ഇടുകയാണ്. മറ്റൊന്നും അല്ല മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ടീസർ എത്തുന്നു എന്നതാണ് അത്. 

ഏറെ നാളായി സിനിമാസ്വാദകരും മോഹൻലാല്‍ ആരാധകരും കാത്തിരിക്കുന്ന അപ്‍ഡേറ്റ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എങ്ങും ആഘോഷമാണ്. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നുതന്നെ ഒരു സിനിമയുടെ ടീസറിന് വാലിബനെക്കാൾ വരവേൽപ്പ് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ടീസർ വരുന്നുവെന്ന് ഔദ്യോ​ഗികായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ, അതായത് രണ്ട് ദിവസം മുൻപ് തന്നെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. "നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ...കളക്ഷൻ റെക്കോർഡുകൾ തകർത്തെറിയുന്ന ബോക്സോഫീസ് തമ്പുരാന്‍റെ കസേര ഇപ്പോഴും ഭദ്രമായി തന്നെ കയ്യിലുണ്ട്, യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ, മലയാളത്തിന്റെ മോഹൻലാലിന്റെ പുത്തൻ അവതാരം വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് ഒരു കൊടുംകാറ്റ് വരുന്നു", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. 

'എനിക്ക് മകനാണുള്ളത്, അവന്‍ എന്റെ കുഞ്ഞ് ഗണേശൻ'; സന്തോഷം പങ്കിട്ട് നടി അവന്തിക

അതേസമയം, മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. രാജസ്ഥാനിൽ ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാ​ഗം ഷൂട്ടിങ്ങും നടന്നത്. സെഞ്ച്വറി ഫിലിംസും ജോൺ മേരി ക്രിയേറ്റീവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നാണ് അനൗദ്യോ​ഗിക വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?