ദ ഗോട്ട് എങ്ങനെയായിരിക്കണം?, അജിത്ത് പറഞ്ഞത് കേട്ട് ഞെട്ടി വിജയ്‍യുടെ ആരാധകരും, സംവിധായകന്റെ വെളിപ്പെടുത്തല്‍

Published : Aug 14, 2024, 01:52 PM ISTUpdated : Aug 14, 2024, 01:53 PM IST
ദ ഗോട്ട് എങ്ങനെയായിരിക്കണം?, അജിത്ത് പറഞ്ഞത് കേട്ട് ഞെട്ടി വിജയ്‍യുടെ ആരാധകരും, സംവിധായകന്റെ വെളിപ്പെടുത്തല്‍

Synopsis

തമിഴ് നടൻ അജിത്ത് പറഞ്ഞത് എന്ത് എന്ന് വെളിപ്പെടുത്തി വെങ്കട് പ്രഭു.

അജിത്ത് കുമാര്‍ നായകനായ മങ്കാത്ത സിനിമയുടെ സംവിധായകനായി പേരുകേട്ട ആളാണ് വെങ്കട് പ്രഭു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ നായകൻ വിജയ്‍യാണ്. ദ ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ് നായകനായി എത്തുന്ന ചിത്രത്തെ കുറിച്ച് അജിത്ത് കുമാര്‍ പ്രകടിപ്പിച്ച പ്രതീക്ഷ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്.

ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടത് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തുകയായിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറയുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി. വിജയ്‍യുടെയും അജിത്തിന്റെ സൗഹൃദം വ്യക്തമാക്കുന്നതാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍ എന്ന് അഭിപ്രായപ്പെടുകയാണ് ആരാധകരും.

വലിയ പ്രതീക്ഷകളാണ് വിജയ് നായകനാകുന്ന ദ ഗോട്ടില്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടിവില്‍  ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ഹനുമാന്റെ നിര്‍മാതാക്കളുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍, നിറയെ ചിരിയും പ്രണയവുമായി പ്രിയദര്‍ശി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്