Asianet News MalayalamAsianet News Malayalam

ഹനുമാന്റെ നിര്‍മാതാക്കളുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍, നിറയെ ചിരിയും പ്രണയവുമായി പ്രിയദര്‍ശി

പ്രഭാസിന്റെ ഡാര്‍ലിംഗിന്റെ പേരില്‍ മറ്റൊരു സിനിമയായി എത്തിയതിന്റെ കൗതുകവുമുണ്ട്.

Priyadarshi Nabha Natesh Darlings ott release update hrk
Author
First Published Aug 14, 2024, 9:32 AM IST | Last Updated Aug 14, 2024, 9:32 AM IST

പ്രിയദര്‍ശി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഡാര്‍ലിംഗ്. പ്രണയത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ചിത്രമാണ് ഡാര്‍ലിംഗ്. നഭാ നടേഷ് നായികയായി എത്തി. ഹനുമാന്റെ നിര്‍മാതാക്കളായ നിരഞ്‍ജൻ റെഡ്ഡിയുടെ ചിത്രം എന്ന വിശേഷണത്തില്‍ എത്തിയ ഡാര്‍ലിംഗ് ഒടിടിയില്‍ റിലീസായിരിക്കുകയാണ്.

പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളില‍ായി എത്തിയപ്പോള്‍ അതിനും ഒരു കൗതുകമുണ്ടായിരുന്നു. പ്രണയത്തിനൊപ്പം ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. സംവിധായകൻ അശ്വിൻ റാമിന്റെ ഡാര്‍ലിംഗ് ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമായ ഹനുമാൻ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജയുടെ ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി . ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിച്ച് അന്നാ ബെൻ, ട്രെയിലറില്‍ നിറഞ്ഞാടി സൂരി, കൊട്ടുകാളി ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios