ബജറ്റ് 200 കോടി; പ്രതിഫലത്തിൽ 'നോ' വിട്ടുവീഴ്ചയെന്ന് അജിത് ! വിടാമുയർച്ചി 1000ത്തിൽ പരം സ്ക്രീനുകളിൽ

Published : Feb 03, 2025, 07:47 AM ISTUpdated : Feb 03, 2025, 07:50 AM IST
ബജറ്റ് 200 കോടി; പ്രതിഫലത്തിൽ 'നോ' വിട്ടുവീഴ്ചയെന്ന് അജിത് ! വിടാമുയർച്ചി 1000ത്തിൽ പരം സ്ക്രീനുകളിൽ

Synopsis

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ഒരു ചിത്രത്തിന് 105 കോടി മുതൽ 165 കോടി രൂപ വരെയാണ് അജിത്ത് ഈടാക്കുന്നത്.

മിഴ് സിനിമാസ്വാദകർ ഒന്നടങ്കം റിലീസിനായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. സൂപ്പർ താരം അജിത് കുമാർ നായകനായി എത്തുന്ന വിടാമുയർച്ചി. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് പ്രക്ഷകരും ആരാധകരും ഏറ്റെടുത്തത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഫെബ്രുവരി 6ന് ചിത്രം തിയറ്ററുകളിൽ എത്തും. 

റിലീസ് അടുക്കുന്തോറും വിടാമുയർച്ചിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഒക്കെ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലത്തെയും സംബന്ധിച്ച വിവരങ്ങൾ വന്നിരിക്കുന്നത്. 200 കോടി മുതൽ മുടക്കിലാണ് ഈ ആക്ഷൻ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നാണ് കോയ്മോയിയെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയോളം രൂപ അജിത്തിന്റെ പ്രതിഫലം ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ഫോർബ്‌സിൻ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ഒരു ചിത്രത്തിന് 105 കോടി മുതൽ 165 കോടി രൂപ വരെയാണ് അജിത്ത് ഈടാക്കുന്നത്. വരാനിരിക്കുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് വേണ്ടി അജിത് 163 കോടി കൈപ്പറ്റിയതായും റിപ്പോർട്ടുണ്ട്. 

അതേസമയം, ​ഗ്രാന്റ് റിലീസിനാണ് വിടാമുയർച്ചി ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽ മാത്രം 1000ൽ പരം സ്ക്രീനുകളിൽ വിടാമുയർച്ചി പ്രദർശിപ്പിക്കും. കേരളത്തിൽ 350 സ്‌ക്രീനുകളിലാകും സിനിമ പ്രദർശിപ്പിക്കുക. വിദേശത്തും റെക്കോർഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. എന്തായാലും മലയാളികൾ അടക്കം കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്നാണ് വിലയിരുത്തലുകൾ. 

'എന്റെ പട്ടണത്തിൽ ഞാൻ തന്നെ ദാദാ'; ​ഗോകുലിനൊപ്പം സ്റ്റെപ്പിട്ട് മമ്മൂട്ടി; 'ഡൊമനിക്കി'ലെ ​ഗാനം എത്തി

മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. അജിത്തിനൊപ്പം തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ്, രമ്യ സുബ്രഹ്മണ്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ലൈക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. എന്തായാലും ​ഗംഭീരമായൊരു ആക്ഷൻ ത്രില്ലറാകും വിടാമുയർച്ചി പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് വിലയിരുത്തലുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം