
ചെന്നൈ: വിഡാമുയാർച്ചി എന്ന സിനിമയാണ് നടൻ അജിത് കുമാറിന്‍റെ അടുത്തതായി പുറത്ത് എത്താനുള്ള ചിത്രം. എന്നാല്‍ പൊതുപരിപാടികളിലും മറ്റും തന്നെ 'കടവുളേ...അജിത്തേ' എന്ന് വിളിക്കുന്നതിനെതിരെ ഇപ്പോള്‍ അജിത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വിളികള്‍ അസ്വസ്ഥയുണ്ടാക്കുന്നതും, അലോസരപ്പെടുത്തുന്നതുമാണെന്ന് താരം പറയുന്നത്.
'കടവുലേ...അജിത്തേ' എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.
ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.
"കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ....', 'അജിത്തേ' എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു" പ്രസ്താവനയിൽ പറയുന്നു.
"പൊതുസ്ഥലങ്ങളിൽ ഈ മുദ്രാവാക്യം വിളിക്കുന്ന എല്ലാവരോടും ഇത് ഉടൻ നിർത്താനും. അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കാനും ശ്രമിക്കണം. എല്ലാവരോടും എന്‍റെ ആത്മാർത്ഥമായ അഭ്യർത്ഥന കഠിനാധ്വാനം ചെയ്യുക. ആരെയും വേദനിപ്പിക്കാതെ, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക, നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുക എന്നാണ്" അജിത്ത് കത്തില്‍ പറയുന്നു.
പൊങ്കല്‍ റിലീസായാണ് വിഡാമുയാർച്ചി സിനിമ റിലീസ് ആകുന്നത്. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്.
'അജിത്ത് ആരാധകര്‍ക്ക് റിംഗ് ടോണാക്കാം', ഇതാ ഗുഡ് ബാഡ് അഗ്ലിയുടെ അപ്‍ഡേറ്റ്
ഇനി ആശങ്ക വേണ്ട, കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിഡാമുയര്‍ച്ചിയുടെ ആ നിര്‍ണായക അപ്‍ഡേറ്റും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ