
ചെന്നൈ: ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ഫാമിലി- ആക്ഷൻ എന്റർടെയ്നറാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
വിക്രമിനൊപ്പം എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഉണ്ട്. റിലീസ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. എന്നാല്‍ അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു.
ദുഷാര വിജയനാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ നായികയായി എത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ചര്‍ച്ചയാകുന്നത്. 58 വയസുകാരനായ വിക്രത്തിന് നായികയായി എത്തുന്നത് 27 കാരിയായ ദുഷാരയാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസില്‍ ഏറെ വരും എന്നതാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.
ഹിന്ദിയില്‍ അക്ഷയ് കുമാറിനെയും, തെലുങ്കില്‍ ബാലകൃഷ്ണയെയും രവിതേജയെയും ഒക്കെ ട്രോളുന്ന പോലെ ട്രോള്‍ ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ് ഇതെന്നാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റ് പറയുന്നത്. ചിറ്റ എന്ന ശ്രദ്ധേയമായ ചിത്രം ഒരുക്കിയ എസ്.യു. അരുൺകുമാറിന്‍റെ ചിത്രമാണ് വീര ധീര ശൂരൻ. ചിറ്റ ഒരു 15 കൊല്ലം മുന്‍പ് എടുത്താന്‍ സിദ്ധാര്‍ത്ഥിന്‍റെ വേഷം വിക്രവും അതിലെ പെണ്‍കുട്ടിയുടെ വേഷം ദുഷാരയും ചെയ്യുമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.
വളരെ ഇന്‍റിമേറ്റായ സീനുകള്‍ അടക്കം ദുഷാര വിക്രം കോമ്പോയ്ക്ക് ഉള്ളതായി തോന്നുന്നുവെന്നും. ഇത് തീര്‍ച്ചയായും ക്രിഞ്ചാണ് എന്നാണ് മറ്റ് ചില കമന്‍റുകള്‍. എന്തായാലും പ്രായ വ്യത്യാസം വലിയ ചര്‍ച്ചയാകുകയാണ്.
അതേ സമയം വീര ധീര ശൂരൻ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവ്വഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.
വിക്രമിനൊപ്പം കസറാൻ സൂരാജ്, ഒപ്പം എസ് ജെ സൂര്യയും; ത്രസിപ്പിച്ച് 'വീര ധീര ശൂരൻ' ടീസർ
വൻ സര്‍പ്രൈസ്, പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ