അല്ലു അർജുൻ എന്ന തെലുങ്ക് താരം, മലയാളികൾക്ക് സുപരിചിതമാക്കിയ 'ആര്യ 2', 14ന്റെ നിറവിൽ ചിത്രം

Published : Nov 28, 2023, 09:17 AM IST
അല്ലു അർജുൻ എന്ന തെലുങ്ക് താരം, മലയാളികൾക്ക് സുപരിചിതമാക്കിയ 'ആര്യ 2', 14ന്റെ നിറവിൽ ചിത്രം

Synopsis

'പുഷ്പ 2'വിന്‍റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കിടയിലും ജനപ്രിയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു ചിത്രങ്ങളാണ് ആര്യയും ആര്യ-2 വും. സുകുമാര്‍ സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളിലൂടെയും അല്ലു അര്‍ജുന്റെ താരമൂല്യം ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോഴിതാ ആര്യ 2വിന്റെ പതിനാലാം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എക്സ്.കോമിലൂടെ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുകയാണ് താരം. 

എന്നെന്നും ഹൃദയത്തോടടുത്തുനില്‍ക്കുന്ന ചിത്രം എന്നാണ് ആര്യ 2-വിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2010-ല്‍ പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യ എമ്പാടും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളും പ്രണയരംഗങ്ങളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.

ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ സുകുമാറിന്റെ ആര്യ, ആര്യ-2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പോലെ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ 'പുഷ്പ'യിലൂടെ ഉത്തരേന്ത്യയിലും പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്.

'പുഷ്പ 2'വിന്‍റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ആര്യയുടെ സംവിധായകന്‍ സുകുമാര്‍ തന്നെയാണ് പുഷ്പയും ഒരുക്കുന്നത്. ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവീസ് ആണ്. രശ്മി മന്ദാന നായികയാകുന്ന ചിത്രം 500 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. പുഷ്പ, ഫഹദും അല്ലുവും തമ്മിലുള്ള സംഘട്ടത്തോടെ ആണ് അവസാനിക്കുന്നത്. പുഷ്പ 2വില്‍ മാസ് ആക്ഷനും റിവഞ്ചും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളും. 

കുഞ്ഞ് കേദാറിനോട് കുശലം പറഞ്ഞും കൊഞ്ചിഞ്ചും മമ്മൂട്ടി- ഹൃദ്യം വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'