ഭ്രമയുഗം, ടര്‍ബോ, ബസൂക്ക എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. 

സിനിമാ താരങ്ങളുടെ കൗതുകകരമായ വീഡിയോകളും ഫോട്ടോകളും വളരെ വേ​ഗം ആണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്നത്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അത്തരത്തിൽ മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടൻ ശ്രീകുമാറിന്റെയും സ്നേഹയുടെയും മകനായ കേദാറിന് ഒപ്പമുള്ളതാണ് വീഡിയോ. 

Add Asianetnews as a Preferred SourcegooglePreferred

ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് സംഭവം. മമ്മൂട്ടിയെ കാണാനായി കുഞ്ഞുമായി എത്തിയതായിരുന്നു സ്നേഹയും ശ്രീകുമാറും. കേദാറിനോട് കുശലം പറയുകയും ശ്രീകുമാറിനോടും സ്നേഹയോടും തമാശകൾ പറഞ്ഞ് ചിരിക്കുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം. "സ്നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങൾ...കേദാർ മമ്മൂക്കായെ കാണാൻ പോയപ്പോൾ", എന്നാണ് വീഡിയോ പങ്കുവച്ച് സ്നേഹ കുറിച്ചത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

അതേസമയം, കാതൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം കാതല്‍ കേരളത്തില്‍ നിന്നും നേടിയത് അഞ്ച് കോടിയോളം രൂപയാണ്. 

View post on Instagram

വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം ഷൂട്ടിങ്ങുള്ള ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനി ആണ് ചിത്രത്തിന്റെ നിർമ്മാണം. ഭ്രമയു​ഗം ആണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ജനുവരിയിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരം. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ബസൂക്ക എന്നൊരു ചിത്രവും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..