'ജയിലറൊ'ന്നും ഒന്നുമല്ല, വരാൻ പോകുന്നത് വൻ താരക്കൂട്ടം; ജനികാന്തിനൊപ്പം ആദ്യമായി ബി​ഗ് ബിയും

Published : Oct 03, 2023, 05:41 PM ISTUpdated : Oct 04, 2023, 04:29 PM IST
'ജയിലറൊ'ന്നും ഒന്നുമല്ല, വരാൻ പോകുന്നത് വൻ താരക്കൂട്ടം; ജനികാന്തിനൊപ്പം ആദ്യമായി ബി​ഗ് ബിയും

Synopsis

രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും. 

താരനിരകൾ അവസാനിക്കാതെ 'തലൈവർ 170'. ഫഹദിന് പിന്നാലെ ബോളിവുഡിന്റെ ബി​ഗ് ബി അതിമാഭ് ബച്ചൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. അമിതാഭ് ബച്ചനെ സ്വാ​ഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവച്ചു.  രജനികാന്തിനൊപ്പം ബച്ചന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്രീൻ പങ്കിടുന്നു എന്നതും പ്രത്യേകതയാണ്. 

രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ആരംഭമാകുന്നത്. ഇതിനായി രജനികാന്ത് ഇന്ന് തലസ്ഥാനത്ത് എത്തിയിരുന്നു. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തുമായാണ് ഷൂട്ട് നടക്കുക. 

ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം ഒരുക്കുന്നത്. ജയിലര്‍ എന്ന ചിത്രത്തിന് ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാകും തലൈവര്‍ 170 പ്രധാന ഫീമെല്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുക. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. 

രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി; തെറിയും പരിഹസവും, പ്രതികരിച്ച് സജിത മഠത്തിൽ

അതേസമയം, തലൈവര്‍ 171ഉം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നിലവില്‍ വിജയ് ചിത്രം ലിയോയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ലോകേഷ് ഉള്ളത്. ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും. അതേസമയം, ജയിലര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വന്‍ താര നിര അണിനിരന്ന ചിത്രം 600 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ