
തെലുങ്കിലെ യുവ നായകരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമായ വിജയ് ദേവെരകൊണ്ട ഇന്ന് രാജ്യമൊട്ടാകെ അറിയിപ്പെടുന്നയാളാണ്. വിജയ് ദേവെരകൊണ്ടയുടെ ഇളയ സഹോരദനും സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ആനന്ദ് ദേവെരകൊണ്ട നായകനായ ബേബിയെന്ന ചിത്രം സര്‍പ്രൈസ് വിജയമായിരുന്നു നേടിയത്. ഇപ്പോഴിതാ ആനന്ദ് ദേവെരകൊണ്ട പുതിയ ചിത്രമായ ഗാം ഗാം ഗണേശയുമായി എത്തുകയാണ്.
ഗാം ഗാം ഗണേശ സിനിമയുടെ ഫസ്റ്റ് ലുക്ക് നടി സാമന്ത ഇന്ന് പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാം ഗാം ഗണേശ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രൊജക്റ്റായിരുന്നു. എന്തായാലും ഗാം ഗാം ഗണേശയെന്ന സിനിമ റിലീസ് തയ്യാറായിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. വിജയ് ദേവെരകൊണ്ട നായകനായി എത്തിയ ഖുഷിയിലായിരുന്നു സാമന്ത അടുത്തിടെ നായികയായി എത്തിയത്.
സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.
ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറ്റി. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.
Read More: 'അത്രയേറെ വിലമതിക്കുന്ന ഒരു സമ്മാനം', ഇത് ശരിക്കുള്ള സ്‍നേഹമെന്ന് നിരഞ്‍ജനോട് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക